ഹയർ സെകൻഡറി പരീക്ഷയിൽ കാസർകോട്ട് 82.64 ശതമാനം വിജയം; 1286 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്
Jul 28, 2021, 20:22 IST
കാസർകോട്: (www.kasargodvartha.com 28.07.2021) ജില്ലയിൽ ഹയർ സെകൻഡറി പരീക്ഷയിൽ 82.64 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 106 സ്‌കൂളുകളിൽ 14,115 പേർ പരീക്ഷ എഴുതിയതിൽ 11,665 പേർ വിജയിച്ചു. 1286 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ഓപെൻ സ്‌കൂളിൽ 59.04 ശതമാനമാണ് വിജയം. 1543 പേർ പരീക്ഷ എഴുതിയതിൽ 911 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. മൂന്ന് പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
വി എച് എസ് സിയിൽ റിവൈസ്ഡ് കം മോഡുലാർ സ്‌കീമിൽ 886 പേർ പരീക്ഷ എഴുതിയതിൽ 655 പേർ വിജയിച്ചു. വിജയശതമാനം 73.93. വി എച് എസ് സി കണ്ടിന്യുവസ് ഇവാല്യുവേഷൻ ആൻഡ് ഗ്രേഡിംഗ് എൻക്യുഎസ് സ്‌കീമിൽ 305 പേർ പരീക്ഷ എഴുതിയതിൽ 171 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 56.07 ആണ് വിജയ ശതമാനം. ഈ വിഭാഗത്തിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് വിജയം കാസർകോടിനാണ്.
കഴിഞ്ഞ തവണത്തേക്കാൾ ജില്ലയിൽ വിജയശതമാനം വർധിച്ചിട്ടുണ്ട്. 2020 ൽ ഹയർ സെകൻഡറിയിൽ 78.68, വി എച് എസ് സിയിൽ 72.79 എന്നിങ്ങനെയായിരുന്നു വിജയം.
Keywords: Kerala, News, Kasaragod, Top-Headlines, Education, Students, Result, Plus-two, Teacher, School, 82.64 percent passed in Higher Secondary examination from Kasaragod.
< !- START disable copy paste -->