city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

8 മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി സഅദിയ്യ വിദ്യാര്‍ത്ഥി അഹ് മദ് ഖൈസ്

ദേളി: (www.kasargodvartha.com 12/05/2015) ജാമിഅ സഅദിയ്യ അറബിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളജിലെ വിദ്യാര്‍ത്ഥി അഹ്മദ് ഖൈസ് എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കി ഖുര്‍ആന്‍ പഠിതാക്കള്‍ക്കിടയില്‍ വിസ്മയമായി. സാധാരണ നിലയില്‍ മൂന്നോ നാലോ വര്‍ഷമെടുത്ത് അഭ്യസിക്കുന്ന പാഠങ്ങളാണ് അഹ്മദ് ഖൈസ് കുറഞ്ഞ മാസം കൊണ്ട് പൂര്‍ത്തിയാക്കിയത്.

മഞ്ചേശ്വരം കടമ്പാര്‍ ഗാന്ധി നഗറിലെ മുഹമ്മദ് - സ്വഫിയ്യ ദമ്പതികളുടെ മകനായ 10 വയസുകാരന്‍ അഹ്മദ് ഖൈസ് കഴിഞ്ഞ റമസാനിനു ശേഷമാണ് സഅദിയ്യയില്‍ ചേര്‍ന്നത്. നാട്ടില്‍ മദ്രസയില്‍ നിന്നു പഠിച്ച പ്രാരംഭ അറിവ് മാത്രമാണ് ഖുര്‍ആന്‍ സംബന്ധമായി ഉണ്ടായിരുന്നത്.

നല്ല ഓര്‍മ ശക്തിയും കഠിനാധ്വാനവും സഅദിയ്യയിലെ ഉസ്താദുമാരുടെ ചിട്ടയായ ക്ലാസുമാണ് ഇത്ര എളുപ്പത്തില്‍ ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ സഹായകമായതെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു. അനുഗ്രഹീത നേട്ടം കൈവരിച്ച അഹ്മദ് ഖൈസിനെ സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ എന്നിവര്‍ അനുമോദിച്ചു.

ബുധനാഴ്ച ദേളി സഅദിയ്യയില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി ചടങ്ങില്‍ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഹ്മദ് ഖൈസിന് സഅദിയ്യയുടെ പ്രത്യേക ഉപഹാരം നല്‍കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

8 മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കി സഅദിയ്യ വിദ്യാര്‍ത്ഥി അഹ് മദ് ഖൈസ്

Keywords : Kasaragod, Kerala, Deli, Jamia-Sa-adiya-Arabiya, Quran, Student, Education, Ahmed Khais. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia