city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ആദ്യ ദിനം തിരികെ സ്‌കൂളിലെത്തിയത് 69050 വിദ്യാർഥികൾ; കിരീടം ചൂടിയും മധുരം നൽകിയും കുട്ടികൾക്ക് വരവേൽപ്

കാസർകോട്: (www.kasargodvartha.com 02.11.2021) കോവിഡ് മാഹാമാരിയെ തുടര്‍ന്ന് ജീവനറ്റ വിദ്യാലയങ്ങള്‍ വീണ്ടും ഉണര്‍വില്‍. 19 മാസക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അത്യാഹ്ലാദത്തോടെ വിദ്യാർഥികളെത്തി. ആദ്യദിനത്തില്‍ ജില്ലയില്‍ 69050 വിദ്യാർഥികളും 7781 അധ്യാപകരും സ്‌കൂളുകളിലെത്തി. ഓരോ ക്ലാസിലും പകുതി വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ ഹാജരായത്. ഒന്നാംതരത്തിലെയും രണ്ടാം ക്ലാസിലേയും വിദ്യാർഥികള്‍ ആദ്യമായാണ് സ്‌കൂള്‍ മുറ്റത്തെത്തുന്നത്.

   
കാസർകോട്ട് ആദ്യ ദിനം തിരികെ സ്‌കൂളിലെത്തിയത് 69050 വിദ്യാർഥികൾ; കിരീടം ചൂടിയും മധുരം നൽകിയും കുട്ടികൾക്ക് വരവേൽപ്



പരാതികളേതുമില്ലാതെ കോവിഡ് മാനദണ്ഡങ്ങളും സര്‍കാറിന്റെ മാര്‍ഗ രേഖകളും കൃത്യമായി പാലിച്ചാണ് ജില്ലയില്‍ സ്‌കൂളുകള്‍ തുറന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ പറഞ്ഞു. നീലേശ്വരം മുതല്‍ അംഗടിമുഗര്‍ വരെ 15 വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും എല്ലാ ഇടങ്ങളില്‍ നിന്നും വളരെ സന്തോഷകരമായ അഭിപ്രായങ്ങളാണ് ലഭിക്കുന്നതെന്നും ഡി ഡി ഇ പറഞ്ഞു.


കിരീടം ചൂടിയും മധുരം നൽകിയും കൊച്ചു കുട്ടികളെ വരവേറ്റ് അധ്യാപകർ

വെള്ളരിക്കുണ്ട്: ഒന്നരവർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളെ തലയിൽ കിരീടം ചൂടിയും മധുരം നൽകിയും വർണങ്ങൾ കൊടുത്തും വരവേറ്റു. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് നാട്ടക്കൽ എ എൽ പി സ്കൂളിൽ നടന്ന കുട്ടികളെ സ്വീകരിക്കൽ ചടങ്ങ് പ്രധാനധ്യാപിക പി വിജയകുമാരി ടീചെർ നിർവഹിച്ചു. എ, ബി വിഭാഗങ്ങൾ ആയി തിരിച്ചാണ് ഇവിടെ ഒന്നാം ക്ലാസ് പ്രവർത്തിച്ചത്.

  
കാസർകോട്ട് ആദ്യ ദിനം തിരികെ സ്‌കൂളിലെത്തിയത് 69050 വിദ്യാർഥികൾ; കിരീടം ചൂടിയും മധുരം നൽകിയും കുട്ടികൾക്ക് വരവേൽപ്



എ വിഭാഗത്തിൽ പെടുന്ന കുട്ടികൾ തിങ്കൾ മുതൽ ബുധൻ വരെയും ബി വിഭാഗത്തിൽപെടുന്ന കുട്ടികൾ വ്യാഴം മുതൽ ശനിവരെയും ക്ലാസ് മുറികളിൽ എത്തും. പ്രവേശനോത്സവം പോലെ നടന്ന ചടങ്ങിനു മുൻപ് കുട്ടികളെ തെർമൽ സ്‌കാനിങ്ങും നടത്തിയിരുന്നു. ഒരുബെഞ്ചിൽ രണ്ട് കുട്ടികളെ വച്ചാണ് ഇരുത്തിയത്..

വാർഡ് മെമ്പർ കെ കെ.തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. ഉച്ചഭക്ഷണം നൽകിയാണ് ആദ്യ ദിനം അവസാനിച്ചത്. മാലോത്ത്‌ കസബ, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്, ബളാൽ, കല്ലൻ ചിറ, കനകപ്പള്ളി, പരപ്പ തുടങ്ങിയ സ്ഥലങ്ങളിലെ സ്കൂളുകളിലും സമാനമായ രീതിയായിരുന്നു.


ചന്ദ്രഗിരി സ്‌കൂളിൽ വർണാഭമായ പ്രവേശനോത്സവം

കാസർകോട്: ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ വിദ്യാലയത്തിലേക്കെത്തിയ കുട്ടികൾക്ക് വർണാഭമായ വരവേൽപ്പൊരുക്കി ചന്ദ്രഗിരി ഗവ. ഹയർസെകൻഡറി സ്‌കൂൾ. സ്‌കൂൾ പിടിഎ യുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതുമണിയോടെ ആരംഭിച്ച പരിപാടിയിൽ കോവിഡ് പ്രോടോകോൾ പാലിച്ച് വിദ്യാർഥികളെ വിവിധ ഗ്രൂപുകളായി സ്‌കൂളിലേക്ക് ആനയിച്ചു. സ്വീകരണ പന്തലും, ചിത്രങ്ങളും പൂക്കളും വർണ ബലൂണുകളും പിന്നണി ഗാനവും ഉൾപെടെ ഉത്സവാന്തരീക്ഷമൊരുക്കിയാണ് പ്രവേശനോത്സവം നടത്തിയത്.

പിടിഎ പ്രസിഡൻറ് നസീർ കൂവത്തൊട്ടി, പ്രിൻസിപൽ മാർജി എസ്, ഹെഡ്മാസ്റ്റർ മുഹമ്മദലി, പിടിഎ വൈസ്പ്രസിഡന്റ് കമലാക്ഷ, മദർ പിടിഎ പ്രസിഡന്റ് പ്രിയ, പിടിഎ അംഗങ്ങളായ സലാം കൈനോത്ത്, ഓമന, ഫാത്വിമ, ഫൗസിയ തുടങ്ങിയവർ പങ്കെടുത്തു.


കാസർകോട് ഗവ. സ്‌കൂളിൽ നവാഗതർക്ക് വർണഭമായ സ്കൂൾ പ്രവേശനം

കാസർകോട് : ദീർഘകാലവധിക്കു ശേഷം സ്കൂളിലെത്തിയ വിദ്യാർഥികൾക്ക് വർണശോഭയോടെ വരവേൽപ്പ് നൽകി കാസർകോട് ഗവ.ഹയർ സെകൻഡറി സ്കൂൾ. വാദ്യമേളത്തോടെയും മുത്ത് കുടകൾ ഏന്തിയും കുട്ടികള സ്വീകരിച്ചു. പ്രവേശന കവാടവും മറ്റും വർണപകിട്ടേകന്ന രീതിയിൽ അലങ്കരിച്ചിരുന്നു.

  
കാസർകോട്ട് ആദ്യ ദിനം തിരികെ സ്‌കൂളിലെത്തിയത് 69050 വിദ്യാർഥികൾ; കിരീടം ചൂടിയും മധുരം നൽകിയും കുട്ടികൾക്ക് വരവേൽപ്



കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി കേരളീയ കലാരൂപങ്ങളുടെ ഫോടോ പ്രദർശനവും കലാപരിപാടികളും നടത്തി.

നഗരസഭ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് സി എം എ ജലീൽ അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം രഞ്ജിത, മദർ പിടി എ പ്രസിഡണ്ട് ഗീത, സ്റ്റാഫ് സെക്രടറി ടി മധു പ്രശാന്ത്, ടി വി നാരായണൻ , ജോസ് ഫ്രാൻസിസ് സംസാരിച്ചു. പ്രിൻസിപൽ ഇൻ ചാർജ് ഡൊമനിക് സ്വാഗതവും പ്രധാനധ്യാപകൻ എം സിദ്ദീഖ് നന്ദിയും പറഞ്ഞു


Keywords:  Kasaragod, Kerala, News, Top-Headlines, COVID-19, Students, Education, Class, Children, Government, Nileshwaram, Vellarikundu, School, 69050 students returned to school on first day.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia