40 ഹുദവികള്‍ക്ക് തുര്‍ക്കിയില്‍ ഉപരി പഠനം
Sep 15, 2013, 11:54 IST
തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 40 ഹുദവികള്‍ക്ക് തുര്‍ക്കിയില്‍ ഉപരിപഠനം. ദാറുല്‍ ഹുദായിലെ വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ നിന്നായി പി.ജി കോഴ്‌സ് പൂര്‍ത്തിയാക്കി ഈ വര്‍ഷം പുറത്തിറങ്ങിയ 40 യുവ പണ്ഡിതര്‍ക്കാണ് തുര്‍ക്കിയിലെ യൂണിവേഴ്‌സിറ്റികളില്‍ ഉപരി പഠനത്തിനായി അവസരം ലഭിച്ചത്.
തലസ്ഥാനമായ അങ്കാറയിലെ തുര്‍ഗുത് ഒസാല്‍ യൂണിവേഴ്‌സിറ്റിയിലും അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ തീര്‍ത്ഥാടന നഗരവുമായ ഖൂനിയയിലെ മൗലാ ജലാലുദ്ദീന്‍ റൂമി യൂണിവേഴ്‌സിറ്റിയിലുമാണ് ഇവര്‍ ഉപരി പഠനം നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ദാറുല്‍ ഹുദാ സന്ദര്‍ശിച്ച മൗലാ റൂമി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ ആദമും സംഘവും ഇതുമായി ബന്ധപ്പെട്ട് ദാറുല്‍ ഹുദാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. പിന്നീട് തുര്‍ക്കിയില്‍ നിന്നും ഔദ്യോഗിക പ്രതിനിധി സംഘം ദാറുല്‍ ഹുദാ കാമ്പസിലെത്തി ഇന്റര്‍വ്യൂ നടത്തിയാണ് ഉപരി പഠത്തിനായി വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ഇവരുടെ യാത്ര, വിദ്യാഭ്യാസം തുടങ്ങിയ മുഴുവന്‍ ചെലവുകളും മൗലാ റൂമി യൂണിവേഴ്‌സിറ്റി തന്നെ വഹിക്കുന്നതാണ്.
കഴിഞ്ഞ ദിവസങ്ങളിലായി തുര്‍ക്കിയിലേക്ക് പുറപ്പെട്ട ഹുദവി സംഘത്തിന് ദാറുല്‍ ഹുദാ കാമ്പസില്‍ യാത്രയയപ്പ് നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചടങ്ങിന് നേതൃത്വം നല്‍കി. കെ.എം സൈതലവി ഹാജി, യു. ശാഫി ഹാജി, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി, യൂസുഫ് ഫൈസി, അലി മൗലവി, അബ്ദുല്‍ ഖാദര്‍ കുട്ടി ഫൈസി, ഇബ്‌റാഹീം ഫൈസി, സി.എച്ച് ശരീഫ് ഹുദവി, അനസ് ഹുദവി, നാസര്‍ ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു.
നിശ്ചിത സ്ഥലങ്ങളിലെ ഇവരുടെ റജിസ്‌ട്രേഷനും അനുബന്ധ നടപടികളും ഔദ്യോഗികമായി പൂര്‍ത്തീകരിക്കുന്നതിനായി ദാറുല്‍ ഹുദയെ പ്രതിനിധീകരിച്ച് റഫീഖലി ഹുദവിയും സംഘത്തെ അനുഗമിക്കുന്നുണ്ട്.
Keywords : Malappuram, Darul Huda, Students, Education, Kerala, Darul Huda Islamic University Malappuram, Turkey, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: