city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത പൊതുപരീക്ഷയില്‍ 2,24,007 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

കോഴിക്കോട്: (www.kasargodvartha.com 06.06.2014) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2014 ജൂണ്‍ 7, 8, 15 തീയ്യതികളില്‍ നടക്കുന്ന പൊതുപരീക്ഷയില്‍ 2,24,007 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. അഞ്ചാം തരത്തില്‍ 6,652 സെന്ററുകളിലായി 58,122 ആണ്‍കുട്ടികളും, 54,828 പെണ്‍കുട്ടികളും, ഏഴാം തരത്തില്‍ 6,017 സെന്ററുകളിലായി 43,486 ആണ്‍കുട്ടികളും, 41,769 പെണ്‍കുട്ടികളും, 10-ാം തരത്തില്‍ 2,877 സെന്ററുകളിലായി 13,073 ആണ്‍കുട്ടികളും, 11,011 പെണ്‍കുട്ടികളും, പ്ലസ്ടു ക്ലാസില്‍ 340 സെന്ററുകളിലായി 1,069 ആണ്‍കുട്ടികളും, 649 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.

മുന്‍വര്‍ഷത്തേക്കാള്‍ അഞ്ചാം ക്ലാസില്‍  87 സെന്ററുകളും 3,987 വിദ്യാര്‍ത്ഥികളും, ഏഴാം ക്ലാസില്‍ 221 സെന്ററുകളും 8,175 വിദ്യാര്‍ത്ഥികളും, 10-ാം ക്ലാസില്‍ 203 സെന്ററുകളും 1,838 കുട്ടികളും, പ്ലസ്ടു ക്ലാസില്‍ 55 സെന്ററുകളും 264 കുട്ടികളുടെയും ഉള്‍പെടെ 566 സെന്ററുകളുടെയും 14,264 കുട്ടികളുടെയും വര്‍ധനവുണ്ടായിട്ടുണ്ട്. 128 ഡിവിഷണല്‍ സൂപ്രണ്ടുമാരെ നിയമിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്.

9389 മദ്‌റസകളിലെ 5, 7, 10, 12 ക്ലാസുകളിലെ പൊതുപരീക്ഷാ സൂപ്രവൈസര്‍മാരായി നിയമിച്ച 8,219 പേര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ എന്നിവിടങ്ങളിലാണ് പൊതുപരീക്ഷ നടക്കുന്നത്.

ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്ന മലപ്പുറം ജില്ലയില്‍ 2008 സെന്ററുകളിലായി 88,618 കുട്ടികളും, ഏറ്റവും കുറച്ച് കുട്ടികള്‍ പരീക്ഷക്കിരിക്കുന്ന കോട്ടയം ജില്ലയില്‍ 18 സെന്ററുകളിലായി 233 കുട്ടികളും, കേരളത്തിന് പുറത്ത് (ഇന്ത്യയില്‍) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്ന ദക്ഷിണ കന്നട ജില്ലയില്‍ 361 സെന്ററുകളിലായി 7910 കുട്ടികളും, ഏറ്റവും കുറവ് മഹാരാഷ്ട്രയിലെ മുംബൈയില്‍ ഒരു സെന്ററില്‍ ആറ് കുട്ടികളും, ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരിക്കുന്ന യു.എ.ഇ.യില്‍ 10 സെന്ററുകളിലായി 601 കുട്ടികളും, കുറവ് മലേഷ്യയില്‍ 20 കുട്ടികളും പരീക്ഷക്കിരിക്കുന്നു.

പരീക്ഷാ സംബന്ധമായ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയതായി പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. പൊതുപരീക്ഷാ സംബന്ധമായ വിവരങ്ങള്‍  www.samastha.info, www.result.samastha.info -എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സമസ്ത പൊതുപരീക്ഷയില്‍ 2,24,007 ലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

Keywords : Kozhikode, Samastha, Examination, Education, Kerala, Students. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia