city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MBBS doctors | ഇശല്‍ ഗ്രാമം ആഹ്ലാദത്തില്‍; 2 എംബിബിഎസ് ഡോക്ടര്‍മാര്‍ കൂടി ആതുരസേവന രംഗത്ത്; പഠിച്ചുമുന്നേറാന്‍ മൊഗ്രാലിലെ യുവതലമുറ

മൊഗ്രാല്‍: (www.kasargodvartha.com) ഡോക്ടര്‍മാരുടെ ഗ്രാമമാകാന്‍ ഇശല്‍ ഗ്രാമം. കഴിഞ്ഞവര്‍ഷം മൂന്ന് ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തിയാക്കി മൊഗ്രാലില്‍ നിന്ന് ആതുരസേവന രംഗത്ത് പ്രവേശിച്ചിരുന്നു. അതിന് പിന്നാലെയാണ് ഈ വര്‍ഷം രണ്ട് എംബിബിഎസ് ഡോക്ടര്‍മാര്‍ കൂടി പഠനം പൂര്‍ത്തിയാക്കി ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷം അവസാനത്തോടെ മൂന്ന് ഡോക്ടര്‍മാര്‍ കൂടി പഠനം പൂര്‍ത്തിയാക്കും. ഇത് കൂടാതെ ഡെന്റല്‍ വിഭാഗത്തില്‍ ഡോക്ടറായവരുമുണ്ട്. നിരവധി യുവതി-യുവാക്കള്‍ ഇപ്പോള്‍ എംബിബിഎസ് പഠനത്തിലുമാണ്. ഡോക്ടേഴ്‌സ് ഗ്രാമമാകാന്‍ മൊഗ്രാല്‍ ഇശല്‍ ഗ്രാമം ഒരുങ്ങുന്നുവെന്നത് നാട്ടുകാരെ ഏറെ ആഹ്ലാദത്തിലാക്കുന്നു.
              
MBBS doctors | ഇശല്‍ ഗ്രാമം ആഹ്ലാദത്തില്‍; 2 എംബിബിഎസ് ഡോക്ടര്‍മാര്‍ കൂടി ആതുരസേവന രംഗത്ത്; പഠിച്ചുമുന്നേറാന്‍ മൊഗ്രാലിലെ യുവതലമുറ

ഈ വര്‍ഷം ആദ്യം എംബിബിഎസ് ഡോക്ടറേറ്റ് നേടിയവരാണ് ഡോ. ജൗസാ അഹ്മദും, ഡോ. അഹ്മദ് സിയാന്‍ അലിയും. റിയാദ് ഇന്‍ഡ്യന്‍ എംബസി സ്‌കൂളിലായിരുന്നു ജൗസായുടെ പ്രാഥമിക വിദ്യാഭ്യാസവും, ബിരുദ പഠനവും. എന്‍ആര്‍ഐ ക്വാടയിലൂടെ മംഗ്‌ളുറു എജെ മെഡികല്‍ കോളജിലാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ അതേ കോളജില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു. കോഴിക്കോട് സ്വദേശി ഡോ. യാസറാണ് ഭര്‍ത്താവ്. ഒഐസിസി റിയാദ് റീജ്യനല്‍ പ്രസിഡണ്ടും, ഗ്ലോബല്‍ ഒഐസിസിയുടെ കണ്‍വീനര്‍മാരില്‍ ഒരാളുമായ മൊഗ്രാല്‍ കൊപ്ര ബസാര്‍ സ്വദേശി സി എം കുഞ്ഞഹ് മദ് - ജമീല ദമ്പതികളുടെ മകളാണ് ജൗസ.
              
MBBS doctors | ഇശല്‍ ഗ്രാമം ആഹ്ലാദത്തില്‍; 2 എംബിബിഎസ് ഡോക്ടര്‍മാര്‍ കൂടി ആതുരസേവന രംഗത്ത്; പഠിച്ചുമുന്നേറാന്‍ മൊഗ്രാലിലെ യുവതലമുറ

അഹ്മദ് സിയാന്‍ അലി എഫ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെകന്‍ഡറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മംഗ്‌ളുറു പിയു കോളജില്‍ നിന്നാണ് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്. മംഗ്‌ളുറു എജെ മെഡികല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ചത്. നേരത്തെ ഡോ. സിയാന്‍ അലി കാസറഗോഡ് മൈത്ര ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കര്‍ണാടക ബട്ക്കലില്‍ ഗവ. ആശുപത്രിയില്‍ ജോലി ചെയ്തുവരുന്നു. മൊഗ്രാല്‍ പെര്‍വാട്ടെ ബി എല്‍ മുഹമ്മദലി - ഖമറുന്നിസാ ദമ്പതികളുടെ മകനാണ് സിയാന്‍ അലി. അവിവാഹിതനാണ്.

വിദ്യാഭ്യാസ പുരോഗതിയില്‍ എന്നും പ്രോത്സാഹനം നല്‍കുന്ന ഗ്രാമമാണ് മൊഗ്രാല്‍. എസ്എസ്എല്‍സിയില്‍ തൊട്ടുതന്നെ ഇത് പ്രകടമാണ്. ഡോക്ടര്‍മാര്‍ക്ക് പുറമേ നിരവധി എന്‍ജിനീയര്‍മാരും, പ്രൊഫസര്‍മാരും, അധ്യാപകരും ഇശല്‍ ഗ്രാമത്തിലുണ്ട്. ഇത് ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Mogral, MBBS, Doctors, Treatment, Health, Hospital, Education, 2 more MBBS doctors are in service from Mogral.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia