പ്ലസ് ടു, ഹൈസ്‌കൂള്‍ അധ്യാപകര്‍ സ്വകാര്യ എന്‍ട്രന്‍സ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായി പരാതി; വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി
Apr 5, 2017, 13:36 IST
പയ്യന്നൂര്‍: (www.kasargodvarth.com 05.04.2017) സര്‍ക്കാര്‍ സര്‍വ്വീസിലുള്ള പ്ലസ് ടു, ഹൈസ്‌കൂള്‍ അധ്യാപകരില്‍ ചിലര്‍ സ്വകാര്യ എന്‍ട്രസ് സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതായി ആരോപണം. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി.
പയ്യന്നൂര്‍ പെരുമ്പയിലും ടൗണിലും പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍ട്രന്‍സ്, ട്യൂഷന്‍ സ്ഥാപനത്തില്‍ സമീപത്തെ ട്യൂഷന്‍ സെന്ററുകളില്‍ രാവിലെ ഏഴ് മണി മുതല്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതായി ആക്ഷേപമുണ്ട്. ഈ വിവരം പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ അന്വേഷണം നടത്തുന്നത്. പയ്യന്നൂര്‍ ടൗണിലെ ഒരു സ്‌കൂളിലെ കെമിസ്ട്രി അധ്യാപകന്‍ രാവിലെ ഏഴ് മണിക്ക് ട്യൂഷന്‍ സെന്ററുകളില്‍ എത്തുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
പല അധ്യാപകരും ഏഴ് മണി മുതലുള്ള ട്യൂഷന്‍ കഴിഞ്ഞ് ക്ഷീണിച്ചവശരായാണ് സര്‍ക്കാര്‍ ജോലിക്കെത്തുന്നത്. അഞ്ച് മണിക്ക് ശേഷമുള്ള ട്യൂഷന്‍ ക്ലാസ്സുകളും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചില അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ ക്ലാസുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിരീക്ഷകരും രംഗത്തുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Payyanur, Teacher, Job, Complaint,Private, Education, Department, Investigation, Work, Students, Govt. Teachers, Private tuition centers, Classes, +2. High school teachers practicing in private tuition centers