വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതി കാസര്‍കോട്ടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിദ ആസ്മി; ഒരേ ഒരാവശ്യം, പരിഗണിക്കണം !
Dec 19, 2020, 12:23 IST
ഉപ്പള: (www.kasargodvartha.com 19.12.2020) വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തെഴുതി കാസര്‍കോട്ടെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നിദ ആസ്മി. പാഠഭാഗങ്ങള്‍ കുറക്കണമെന്ന ഒരേ ഒരാവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് നിദ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചത്.
നിദയുടെ തുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം:
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സാറിന്, ഈ അധ്യയന വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ കുറക്കുവാന്‍ സന്മനസ്സുണ്ടാവണം.
നിദയുടെ തുറന്ന കത്തിന്റെ പൂര്‍ണ്ണരൂപം:
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി സാറിന്, ഈ അധ്യയന വര്‍ഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ കുറക്കുവാന്‍ സന്മനസ്സുണ്ടാവണം.
പല സ്‌കൂളുകളിലും പല വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്തതിനാല്‍ സപോര്‍ട് ക്ലാസുകള്‍ ലഭിക്കാത്തതിന് കാരണമാവുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം വര്‍ധിപ്പിക്കുന്നു.
മാര്‍ച്ച് 17നു പത്താം ക്ലാസ് പരീക്ഷ തുടങ്ങുമെന്നറിഞ്ഞു. രണ്ട് മാസം കൊണ്ട് ഇനിയുള്ള ക്ലാസുകള്‍ എങ്ങിനെ തീരുമെന്നറിയില്ല. കുറേ ക്ലാസുകള്‍ പഠിപ്പിച്ചു തീര്‍ക്കണം. ദിവസവും രണ്ടര മണിക്കൂറോളം ഞങ്ങള്‍ ഇതാനായി ടെലിവിഷന് മുന്നിലിരിക്കുന്നത് അരോചകമാവുമെങ്കിലും ഇരിക്കാതെ പറ്റില്ലല്ലോ.
പല വിധ സമ്മര്‍ദങ്ങളുടെയും, പിരിമുറുക്കത്തിന്റെയും ഇടയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സി ബി എസ് സി, നീറ്റ്, ജെ ഇ ഇ എന്നിവയുടെ സിലബസുകള്‍ കുറച്ചത് പോലെ കേരളത്തിലെ 10-ാം ക്ലാസ് പാഠഭാഗങ്ങള്‍ കുറച്ചാല്‍ വളരെ ഉപകാരപ്രദം. നിലവിലെ സാഹചര്യത്തില്‍ വിക്ടേഴ്സിലെ ക്ലാസുകള്‍ വഴി യഥാര്‍ത്ഥ രീതിയില്‍ പാഠ ഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനാവില്ലയെന്ന് തോന്നുന്നു.
അഞ്ചു പിരീയഡുകളില്‍ എടുക്കേണ്ട പാഠഭാഗങ്ങള്‍ അര മണിക്കൂറിലൂടെ വിക്ടഴ്സില്‍ സംപ്രേഷണം ചെയ്യുമ്പോള്‍ പല വിദ്യാര്‍ത്ഥികള്‍ക്കും പല സാഹചര്യങ്ങളിലും അത് വേണ്ട പോലെ മനസ്സിലാക്കാന്‍ കഴിയാത്തതും വെല്ലുവിളിയാവുന്നു. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ കുറക്കുകയേ വഴിയുള്ളൂയെന്നും അതിനു സര്‍ക്കാര്‍ തയ്യാറാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
നിദ ആസ്മി.
ജി എച്ച് എസ് എസ് മംഗല്‍പാടി
കാസര്‍കോട്.
ജി എച്ച് എസ് എസ് മംഗല്‍പാടി
കാസര്‍കോട്.
Keywords: Student, Education, Minister, Uppala, Kasaragod, Kerala, News, Top-Headlines, Nida Azmi, Letter, 10th class student Nida Azmi from Kasargod wrote an open letter to the Minister of Education.
< !- START disable copy paste -->