ഇത് മടിക്കൈ മാതൃക: നാടിന്റെ കൂട്ടായ്മയില്‍ സംസ്ഥാനത്ത് തന്നെ ഒരു പഞ്ചായത്തിലെ നാലു സര്‍ക്കാര്‍ സ്‌കൂളുകളില്‍ എസ് എസ് എല്‍ സിക്ക് നൂറ് മേനി
Jul 2, 2020, 10:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.07.2020) എസ് എസ് എല്‍ സി പരീക്ഷയില്‍ മടിക്കൈ നേടിയെടുത്തത് മിന്നും വിജയം. നാടിന്റെ കൂട്ടായ്മയില്‍ സംസ്ഥാനത്ത് തന്നെ ഒരു പഞ്ചായത്തിലെ നാലു സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയം കൈ വരിച്ചാണ് മടിക്കൈ മാതൃകയായത്. ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മടിക്കൈ (സെക്കന്റ്), ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മടിക്കൈ (ഫസ്റ്റ്), കക്കാട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞിരപ്പൊയില്‍ ഗവ. ഹൈസ്‌കൂള്‍ എന്നിവയാണ് നൂറ് മേനി കൊയ്തത്.
അധ്യായന ഭാഗങ്ങള്‍ ജനുവരി മാസങ്ങളില്‍ തീര്‍ത്ത് ഫെബ്രുവരി മുതല്‍ പ്രദേശിക പീന കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മണി മുതല്‍ രാത്രി 10 മണിവരെ കുട്ടികള്‍ ഒത്തുച്ചേര്‍ന്ന് കൃത്യതയോടെ വീണ്ടും പഠിക്കും. ഇവര്‍ക്ക് ആവശ്യമായ ലഘുഭക്ഷണങ്ങള്‍ പ്രദേശിക കൂട്ടായ്മ ലഭ്യമാക്കും. പഠനത്തില്‍ ശ്രദ്ധ വേണ്ടവരെ അധ്യാപകരും ചുമതലപ്പെടുത്തിയവരും നിരീക്ഷിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. മടിക്കൈയിലെ എല്ലാ വിഭാഗം ജനങ്ങളും ഇതിന് പൂര്‍ണ പിന്തുണയുമായി രംഗത്തു വന്നിരുന്നു. 12 വര്‍ഷമായി മടിക്കൈ ഗവ. വൊക്കഷ്ണറി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഈ മാതൃക പിന്‍തുടര്‍ന്ന് 100 ശതമാനം വിജയം നേടി വരുന്നുണ്ട്.
ഈ മാതൃക പഞ്ചായത്തിലെ മറ്റു ഹൈസ്‌കൂളിലും വ്യാപിപിച്ച് 100 ശതമാനം വിജയം ഇപ്പോള്‍ നേടിയിരിക്കുകയാണ്. പഞ്ചായത്തും പി ടി എ യും അധ്യാപകരും രക്ഷാകര്‍ത്താക്കളും നാട്ടുകാരും വിദ്യാര്‍ത്ഥികളും ഒരുമിച്ചപ്പോള്‍ മടിക്കൈ മാതൃക ജില്ലയ്ക്കും സംസ്ഥാനത്തിനും അഭിമാനമായി.
Keywords: Kasaragod, Kerala, news, Kanhangad, SSLC, Education, Madikai, Kanhangad, 100 percent win for 4 schools in Madikai Panchayat
< !- START disable copy paste -->