സ്‌കൂട്ടര്‍ മോഷണക്കേസ് പ്രതി അറസ്റ്റില്‍
Mar 2, 2019, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.03.2019) ഇരുചക്രവാഹന മോഷ്ടാവ് പിടിയില്‍. കാഞ്ഞങ്ങാട് നഗരത്തില്‍ പട്ടാപ്പകല്‍ ഇരുചക്രവാഹനം മോഷ്ടിക്കുന്ന തെക്കിലിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് നവാസിനെ (32) യാണ് ബസ് സ്റ്റാന്‍ഡിലെ ഹോംഗാര്‍ഡ് സി ശശി കുമാറിന്റെ സഹായത്തോടെ പിടികൂടിയത്. വ്യാഴാഴ്ച വൈകുന്നേരം മണിവെസല്‍ പാലസിനു മുന്നില്‍ നിര്‍ത്തിയിട്ട കെ എല്‍ 07 ബി എച്ച് 4915 നമ്പര്‍ സ്‌കൂട്ടി മോഷ്ടിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് ഇതേ സ്‌കൂട്ടി കോട്ടച്ചേരി കെവിഎല്‍ വെജിറ്റബിളിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ നഗരത്തില്‍ സംശയ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ പരിസരത്തുള്ളവര്‍ ഹോംഗാര്‍ഡിനെ അറിയിക്കുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നവാസിനെ ഹോംഗാര്‍ഡ് പിന്തുടര്‍ന്ന് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മോഷ്ടാവിന്റെതെന്നു സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. യുവാവ് കടയുടെ മുന്നിലേക്ക് വരുന്നതും ചുറ്റുപാടും വീക്ഷിക്കുന്നതും വാഹനത്തിന്റെ അരികിലേക്ക് നീങ്ങുന്നതും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
നഗരത്തില്‍ നിന്നും രണ്ടാഴ്ചക്കുള്ളില്‍ നാലോളം ഇരുചക്രവാഹനങ്ങള്‍ മോഷണം പോയിരുന്നു. ഇതിനു പിറകില്‍ ഈ യുവാവാണെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Scooter, Robbery, Crime, Scooter robber arrested
< !- START disable copy paste -->