ശുചിമുറി ഉപയോഗിച്ചതിന് കെ എസ് ആര്‍ ടി സി ജീവനക്കാരെ കര്‍ണാടക ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ചു; പ്രതിഷേധിച്ച് കര്‍ണാടകയിലേക്ക് ബസോട്ടം തടഞ്ഞു
Dec 3, 2017, 10:10 IST
കോഴിക്കോട്: (www.kasargodvartha.com 03.12.2017) ശുചിമുറി ഉപയോഗിച്ചതിന് കെ എസ് ആര്‍ ടി സി ജീവനക്കാരെ കര്‍ണാടക ആര്‍ ടി സി ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലേക്കുള്ള ബസ് സര്‍വ്വീസ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തടഞ്ഞു. ശനിയാഴ്ച രാവിലെയാണ് സംഭവം.
റിസര്‍വേഷന്‍ കൗണ്ടര്‍ ഓഫീസര്‍ അജിത്കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവര്‍ വിജയന്‍, കണ്ടക്ടര്‍ ബാബുരാജ്, മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടര്‍ മുസ്തഫ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസൂരിലെ ശുചിമുറി ഉപയോഗിച്ചതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് ആശുപത്രിയില്‍ കഴിയുന്നവര്‍ പറയുന്നത്.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ കര്‍ണാടകയിലേക്ക് തിരിക്കാനിരുന്ന കര്‍ണാടക ആര്‍.ടി.സിയുടെ മൂന്ന് സര്‍വീസുകളാണ് ജീവനക്കാര്‍ തടഞ്ഞത്. കര്‍ണാടകയുടെ റിസര്‍വേഷന്‍ കൗണ്ടര്‍ അടപ്പിക്കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, KSRTC, Assault, Crime, KSRTC employees assaulted