വിദ്യാർഥിയെ ഒരുസംഘം ക്രൂരമായി മർദിച്ചതായി പരാതി
Jan 3, 2022, 10:41 IST
ഉപ്പള: (www.kasargodvartha.com 03.01.2022) വിദ്യാർഥിയെ ഒരുസംഘം ക്രൂരമായി മർദിച്ചതായി പരാതി. ഉപ്പള ബംഗ്ലാ ക്വാർടേഴ്സിൽ താമസിക്കുന്ന സാഇസ്ത സ്വലാഹുദ്ദീന്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ സുഹൈൽ (14) ആണ് അക്രമത്തിന് ഇരയായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം നടന്നത്.
പേഴ്‌സ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു അക്രമിച്ചതെന്നാണ് പറയുന്നത്. എന്നാൽ പേഴ്‌സ് വീണു കിട്ടിയതാണെന്ന് വിദ്യാർഥി പറയുന്നു. പുറത്തും മുഖത്തും പരിക്കേറ്റ സുഹൈൽ ആദ്യം മംഗൽപാടി താലൂക് ആശുപത്രിയിലും പിന്നീട് കാസർകോട്ടെ ആശുപത്രിയിലും ചികിത്സ തേടി.
ഒരു അതിഥി തൊഴിലാളിയും മൂന്ന് പ്രദേശവാസികളും ചേർന്നാണ് അക്രമിച്ചതെന്നാണ് പരാതി. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod, Kerala, News, Top-Headlines, Student, Attack, Crime, Police, Arrest, Investigation, Uppala, Treatment, Case, Complaint, General-Hospital, Hospital, Manjeshwaram, Complaint of assault.
< !- START disable copy paste -->