യുവാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു
Jan 14, 2018, 13:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2018) കടയില്‍ ഇരിക്കുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ടി ബി റോഡ് കത്തോലിക്ക ചര്‍ച്ചിന് സമീപം താമസിക്കുന്ന എച്ച് വെങ്കിടേ(22)ഷിനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിക്ക് ടി ബി റോഡിലെ ദിനേശന്റെ കടയിലിരിക്കുകയായിരുന്ന വെങ്കിടേഷിനെ ബൈക്കിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ കല്ലു കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഇവരുടെ നിലവിളി കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവാവിന്റെ പരാതിയില്‍ ആവിക്കരയിലെ റംഷീദ്, റിയാസ്, മന്‍സൂര്‍, സാദിഖ് മറ്റ് കണ്ടാലറിയുന്ന ഇരുപതംഗ സംഘത്തിന്റെ പേരില്‍ നരഹത്യാ ശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ മൂന്നുപേരെ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Attack, Bike, Youth, Youth attacked by gang
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Attack, Bike, Youth, Youth attacked by gang