മണല്‍ കടത്ത് സംഘത്തെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി
Apr 22, 2018, 20:11 IST
കുമ്പള: (www.kasargodvartha.com 22.04.2018) മണല്‍ കടത്ത് സംഘത്തെ കുറിച്ച് വിവരം നല്‍കിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതായി പരാതി. ആരിക്കാടി പി.കെ നഗറിലെ ഡി.വൈ.എഫ്.ഐ. ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ലത്വീഫി (38)നാണ് മര്‍ദനമേറ്റത്. ശനിയാഴ്ച രാത്രി ഒളയത്ത് വെച്ചാണ് സംഭവം.
ഒളയത്തെ അനധികൃത കടവില്‍ മണലെടുക്കുന്നതിനെ കുറിച്ച് പോലീസില്‍ വിവരം നല്‍കിയെന്നാരോപിച്ച് ഒരാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ലത്വീഫ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Sand-export, DYFI, Assault, Information, Attack, DYFI volunteer assaulted.