ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു
Jul 9, 2017, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 09.07.2017) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ഒരുസംഘം തടഞ്ഞുനിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ എ കെ അന്‍സാറിനാണ് (19) കുത്തേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് അക്രമത്തില്‍ നിസാര പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ കോട്ടക്കുന്നില്‍ വെച്ചാണ് സംഭവം.
പരിക്കേറ്റ അന്‍സാറിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയി. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഒരു സംഘം അന്‍സാറിന്റെ സഹോദരനെ ഞായറാഴ്ച വൈകുന്നേരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ സംഘമാണ് അന്‍സാരിയെ ആക്രമിച്ചത്.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് മണികണ്ഠന്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Stabbed, Injured, Hospital, Treatment, Crime, Police,
Keywords : Kasaragod, Stabbed, Injured, Hospital, Treatment, Crime, Police,