ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടു, നഷ്ടപ്പെട്ടത് മുക്കുമാല
Oct 29, 2017, 17:19 IST
ബദിയടുക്ക: (www.kasargodvartha.com 29.10.2017) ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടു. നീര്‍ച്ചാല്‍ സ്‌കൂളിന് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ജയന്തിയുടെ മുക്കുമാലയാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
ബേള വില്ലേജ് ഓഫീസിന് സമീപം നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തള്ളിയിടുയകയും മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നുവെന്ന് ജയന്തി പറഞ്ഞു. പരിക്കേറ്റ ജയന്തി ബദിയടുക്കയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bike, Crime, Woman's Chain snatched