പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും പെറുക്കാനെത്തിയ 3 നാടോടി സ്ത്രീകളെ ആക്രമിച്ചു
Apr 2, 2019, 11:19 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 02.04.2019) പ്ലാസ്റ്റിക്ക് കുപ്പികളും മറ്റും പെറുക്കാനെത്തിയ മൂന്ന് നാടോടി സ്ത്രീകളെ ആക്രമിച്ചു. പയ്യന്നൂരിനടുത്ത് ഖാദിമുക്ക് ഏറ്റുകുടുക്കയില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരായ രാമകൃഷ്ണന്റെ ഭാര്യ ജാനകി (28), സുബ്രഹ്മണ്യന്റെ ഭാര്യ സാവിത്രി (32), മുരുകന്റെ ഭാര്യ ദേവി (30) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇവരെ വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ നാട്ടക്കല്‍ മോതിരക്കുന്ന് റോഡിലാണ് സംഭവം. വീടുകള്‍ കയറി പ്ലാസ്റ്റിക്ക് സാധനങ്ങള്‍ ശേഖരിച്ചിരുന്ന ഇവര്‍ റോഡരികില്‍ നിന്നു കുപ്പി പെറുക്കുമ്പോള്‍ ഒരാളെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിപ്പെട്ടു. കൈക്കുഞ്ഞുമായി നില്‍ക്കുകയായിരുന്ന ജാനകിയെയാണ് ആദ്യം ആക്രമിച്ചത്. കുഞ്ഞിന് അടികൊള്ളാതിരിക്കാന്‍ പുറം തിരിഞ്ഞ് നിന്നപ്പോള്‍ പുറത്താണ് അടിയേറ്റത്.
തടയാന്‍ ശ്രമിച്ച സാവിത്രിക്കും ദേവിക്കും കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി. അടിച്ച ആളിനെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Vellarikundu, Top-Headlines, Crime, Attack, 3 women attacked
< !- START disable copy paste -->