പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭഛിദ്രം നടത്തി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി
Jun 28, 2019, 20:07 IST
കാസര്‍കോട്: (www.kasargodvartha.com 28.06.2019) പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പിന്നീട് ഗര്‍ഭഛിദ്രം നടത്തി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ചെറുവത്തൂര്‍ മയ്യിച്ചയിലെ മുണ്ട്യംപുരയില്‍ ശ്രീരാജിനെ (27) യാണ് അറസ്റ്റു ചെയ്തത്. കേസ് അന്വേഷിക്കുന്ന കാസര്‍കോട് എസ് എംഎസ് ഡി വൈ എസ് പി, പി ഹരിശ്ചന്ദ്ര നായിക്, സിവില്‍ പോലീസ് ഓഫീസര്‍ ബിജേഷ് എന്നിവര്‍ ശനിയാഴ്ച പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായി ഗള്‍ഫിലേക്ക് പോകും.
2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന ശ്രീരാജ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ പ്രതിയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോയി ഗര്‍ഭഛിദ്രം നടത്തി. സംഭവം പിന്നീട് പോലീസറിയുകയും 2017 ഫെബ്രുവരി 16ന് ശ്രീരാജിനെതിരെ പോക്‌സോ ചുമത്തി കേസെടുക്കുകയായിരുന്നു. കേസെടുത്ത വിവരമറിഞ്ഞതോടെയാണ് യുവാവ് ഗള്‍ഫിലേക്ക് കടന്നത്.
ചന്തേര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് ഡി വൈ എസ് പി ഏറ്റെടുക്കുകയായിരുന്നു. ഇതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമായത്. അബൂദാബിയിലേക്ക് കടന്ന പ്രതിയെ പിടികൂടുന്നതിനായി പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടുകയും റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇന്റര്‍പോള്‍ പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Molestation, Top-Headlines, Crime,
< !- START disable copy paste -->