നാലു മാസം മുമ്പ് കാര്‍ തട്ടിയെന്നാരോപിച്ച് രണ്ടു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ ആക്രമിച്ചതായി പരാതി; പിന്നാലെ ആളുമാറിയെന്ന് വിശദീകരണം, പരിക്കേറ്റ യുവാവ് ആശുപത്രിയില്‍
Oct 25, 2018, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 25.10.2018) നാലു മാസം മുമ്പ് കാര്‍ തട്ടിയെന്നാരോപിച്ച് രണ്ടു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു പരിക്കേല്‍പിച്ചതായി പരാതി. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ അബൂബക്കറിന്റെ മകന്‍ കബീര്‍ (23) ആണ് അക്രമത്തിനിരയായത്. പരിക്കേറ്റ കബീറിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. പള്ളത്തിങ്കാല്‍ സ്വദേശിയായ യുവാവാണ് തന്നെ ആക്രമിച്ചതെന്ന് കബീര്‍ പരാതിപ്പെട്ടു. നാലു മാസംമുമ്പ് കാര്‍ തട്ടിയെന്നാരോപിച്ചായിരുന്നു മര്‍ദനമെന്നും എന്നാല്‍ രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ നിന്നും വന്ന തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നാണ് കബീര്‍ പറയുന്നത്. പിന്നീട് ഇത് മനസിലാക്കിയ പള്ളത്തിങ്കാല്‍ സ്വദേശിയായ യുവാവ് ആളുമാറിയാണ് തന്നെ ആക്രമിച്ചതെന്ന് പിന്നീട് വിളിച്ച് പറഞ്ഞതായും കബീറും സുഹൃത്തുക്കളും പറയുന്നു.
രഹസ്യഭാഗത്ത് കാല്‍മുട്ട് കൊണ്ട് ഇടിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നും യുവാവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Assault, Attack, hospital, Crime, Top-Headlines, Youth assaulted; hospitalized
< !- START disable copy paste -->