ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചാശ്രമം; മോഷ്ടാക്കള്‍ സി സി ടി വിയില്‍ കുടുങ്ങി
May 14, 2017, 15:38 IST
ബേക്കല്‍: (www.kasargodvartha.com 14.05.2017) ജ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചക്ക് ശ്രമം. പള്ളിക്കര മഠത്തില്‍ മൂകാംബിക ജ്വല്ലറിയിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. മൂന്നുബൈക്കുകളിലെത്തിയ ആറോളം വരുന്ന സംഘമാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്.
രാത്രിയില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ കണ്ട് ഇവര്‍ സ്ഥലം വിടുകയായിരുന്നു. ജ്വല്ലറി പരിസരത്തുനിന്നും മൂന്നുബൈക്കുകളിലായി ഇവര്‍ പോകുന്നത് പോലീസ് കണ്ടുവെങ്കിലും ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടന്ന വിവരം അപ്പോള്‍ ലഭിക്കാതിരുന്നതിനാല്‍ ഇവരെ സംശയിച്ചില്ല. ബൈക്കില്‍ പോവുകയായിരുന്ന സംഘത്തെ പിന്തുടരാനും പോലീസ് മെനക്കെട്ടില്ല. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് മൂകാംബിക ജ്വ്വല്ലറിയുടെ ചുമര് തുരന്ന് കവര്‍ച്ചക്ക് ശ്രമിച്ചതായുള്ള വിവരം പോലീസിന് ലഭിച്ചത്.
ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് തുരന്ന നിലയിലാണ് കണ്ടെത്തിയത്. അതേ സമയം ചുമര് തുരക്കുന്ന ശബ്ദമൊന്നും പരിസരത്തുണ്ടായിരുന്നവര്‍ കേട്ടിരുന്നില്ല. തുരക്കുമ്പോള്‍ വലിയ ശബ്ദം ഉണ്ടാകുന്ന തരത്തിലുള്ള ബിറ്റാണ് യന്ത്രത്തില്‍ ഉപയോഗിച്ചത്. ജ്വല്ലറിക്ക് സമീപത്തെ പാളത്തിലൂടെ ട്രെയിന്‍ കടന്നുപോയ സമയത്താകാം ചുമര് തുരന്നതെന്നാണ് സംശയിക്കുന്നത്. ഇതാകാം ശബ്ദം കേള്‍ക്കാതിരിക്കാന്‍ കാരണം.
കവര്‍ച്ചാശ്രമം നടന്ന ജ്വല്ലറിക്ക് മുന്നില്‍ സ്ഥാപിച്ച സി സി ടി വി ക്യാമറ പോലീസ് വിശദമായി പരിശോധിച്ചു. ആറംഗസംഘത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. രാത്രി ബൈക്കുകളില്‍ കടന്നുകളഞ്ഞ സംഘം തന്നെയാണിതെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, Robbery, Pallikara, Police, Kasaragod, Investigation, Crime, Attempt steal Jewellery.