കൂലിയെ ചൊല്ലി തര്‍ക്കം; മരംവെട്ടുകാരനെ അയല്‍വാസി കുത്തി, പ്രതി അറസ്റ്റില്‍
Apr 28, 2017, 11:00 IST
അമ്പലത്തറ: (www.kasargodvartha.com 28/04/2017) ക്ലീനിപ്പാറ കോളനിയില്‍ മരംവെട്ടുകാരനെ കുത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട അട്ടക്കണ്ടം ക്ലീനിപ്പാറയിലെ ചന്ദ്രന്‍(40)നാണ് കുത്തേറ്റത്. സംഭവത്തില്‍ അയല്‍വാസി കൃഷ്ണനെ(30) പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി ക്ലീനിപ്പാറ കോളനിയില്‍ വെച്ചാണ് കുത്തേറ്റത്. ചന്ദ്രനും, കൃഷ്ണനും പണി കഴിഞ്ഞെത്തിയ ഇവര്‍ കൂലിയെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. ചന്ദ്രനെ ഉടന്‍തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റി.
ചന്ദ്രന്റെ ഭാര്യ ലതയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും വെള്ളിയാഴ്ച രാവിലെ കൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Ambalathara, Kanhangad, Stabbed, Injured, Hospital, Accuse, Arrest, Police, Chandran, Krishnan.