കുപ്രസിദ്ധ ഓട്ടോറിക്ഷാ മോഷ്ടാവ് റഷീദ് അറസ്റ്റില്‍; പ്രതി കവര്‍ന്നത് 21ഓളം ഓട്ടോറിക്ഷകള്‍
Mar 19, 2018, 16:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 19.03.2018) കുപ്രസിദ്ധ ഓട്ടോറിക്ഷാ മോഷ്ടാവ് ഹൊസ്ദുര്‍ഗ് സൗത്ത് പുതിയവളപ്പ് ഹൗസിലെ പി.വി. റഷീദ് എന്ന പുക റഷീദിനെ (35) പോലീസ് അറസ്റ്റു ചെയ്തു. ആദൂര്‍ എസ്.ഐ പ്രശോഭിന്റെയും വിദ്യാനഗര്‍ അഡീ. എസ്.ഐ കെ.ആര്‍. അമ്പാടിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വിവിധ സ്ഥലങ്ങളില്‍ നിന്നായി 21 ഓളം ഓട്ടോറിക്ഷകള്‍ കവര്‍ച്ച ചെയ്ത കേസില്‍ റഷീദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിദ്യാനഗര്‍ സ്റ്റേഷനില്‍ മാത്രം ഒമ്പത് കേസുകളാണ് റഷീദിനെതിരെ നിലവിലുള്ളത്. 2013 മെയ് 24ന് കൊളത്തൂര്‍ കരിപ്പാടകത്തെ പ്രമോദിന്റെ ഓട്ടോറിക്ഷ പൊയ്നാച്ചിയില്‍ വെച്ച് കവര്‍ച്ച ചെയ്ത കേസ്, 2013 ഏപ്രില്‍ മൂന്നിന് ഉളിയത്തടുക്കയിലെ മുഹമ്മദ് റഷീദിന്റെ ഓട്ടോറിക്ഷ കോളിയടുക്കത്തു നിന്നു മോഷ്ടിച്ച കേസ്, 2013 ഫെബ്രുവരി 10 ന് പെരുമ്പളയിലെ ഷരീഫിന്റെ ഓട്ടോ ചെങ്കള പാണലത്ത് നിന്നു കവര്‍ച്ച ചെയ്ത കേസ്, ചട്ടഞ്ചാല്‍ തൈരയിലെ വിജയന്റെ ഓട്ടോ ചട്ടഞ്ചാല്‍ ടൗണില്‍ നിന്നു മോഷ്ടിച്ച കേസ്, കോളിയടുക്കത്തെ വിജയന്റെ ഓട്ടോ മോഷ്ടിച്ച കേസ്, പെരുമ്പളയിലെ കമലാക്ഷന്റെ ഓട്ടോ വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുനിന്ന് മോഷ്ടിച്ച കേസ്, പനയാലിലെ കുഞ്ഞിരാമന്റെ ഓട്ടോ മോഷ്ടിച്ച കേസ് തുടങ്ങി നിരവധി മോഷണക്കേസുകള്‍ റഷീദിന്റെ പേരിലുണ്ട്.
കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ഗണേഷ്, കല്ലൂരാവിയിലെ മജീദ് എന്നിവര്‍ റഷീദിന്റെ കൂട്ടാളികളാണ്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. റഷീദ് മോഷ്ടിക്കുന്ന ഓട്ടോറിക്ഷകള്‍ ഗണേഷിന്റെ ഗാര്യേജിലെത്തിച്ച് നേരത്തെ നശിച്ചുപോയ ഓട്ടോകളുടെ നമ്പറുകള്‍ എഞ്ചിനിലും ചേസിസിലും വിദഗ്ദ്ധമായി എഴുതിചേര്‍ക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് മജീദ് ഓട്ടോറിക്ഷ ആവശ്യക്കാര്‍ക്ക് വില്‍പന നടത്തുകയാണ് ചെയ്തുവന്നിരുന്നത്.
ഒരിടത്തും സ്ഥിരതാമസാമാക്കാതെ വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിഞ്ഞാണ് റഷീദ് കവര്‍ച്ചകള്‍ നടത്തിയിരുന്നത്. റഷീദിനെതിരെ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നുള്ളിപ്പാടിയില്‍ വെച്ച് റഷീദിനെ പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, news, Vidya Nagar, arrest, Police, Crime, Robber Rasheed arrested