കവര്‍ച്ച, പിടിച്ചുപറി, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ദമ്പതികളും സുഹൃത്തും അറസ്റ്റില്‍
Mar 6, 2018, 17:12 IST
കുമ്പള: (www.kasargodvartha.com 06.03.2018) കവര്‍ച്ച, പിടിച്ചുപറി, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ ദമ്പതികളെയും സുഹൃത്തിനെയും പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക വിട്‌ള സ്വദേശി റഷീദ് (33), ഭാര്യ ഖമറുന്നിസ (26), പെരിയാട്ടടുക്ക സ്വദേശി ഗഫൂര്‍ (38) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റു ചെയ്തത്. കര്‍ണാടകയില്‍ 17 കവര്‍ച്ച, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ് റഷീദെന്നും കഞ്ചാവ് കടത്തടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഗഫൂറെന്നും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച മൊഗ്രാല്‍ പാലത്തിനു സമീപം വെച്ചാണ് ഇരുവരെയും കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംശയം തോന്നിയ ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതോടെയാണ് നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരുടെ താമസസ്ഥലത്ത് നടത്തിയ റെയ്ഡില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കണ്ടെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Crime, Police, Robbery, case, 3 Robbers arrested
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Crime, Police, Robbery, case, 3 Robbers arrested