കഞ്ചാവു സംഘത്തിന്റെ കുത്തേറ്റ് ആംബുലന്‍സ് ഡ്രൈവര്‍ക്ക് ഗുരുതരം
Apr 24, 2018, 16:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.04.2018) ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ആംബുലന്‍സ് ഡ്രൈവര്‍ കാഞ്ഞങ്ങാട്ട് പടന്നക്കാട്ടെ കരുവളം സ്വദേശി ഷെറിന്‍ (37) ആണ് ഗുരുരമായി പരിക്കേറ്റത്. ഷെറിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ കഞ്ചാവ് ലഹരിയിലായിരുന്ന സംഘം ബിയര്‍ കുപ്പി പൊട്ടിച്ച് ചെവിയില്‍ കുത്തുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന ഷെറിന്‍ പറഞ്ഞു.
വഴിവിളക്ക് വെളിച്ചത്തില്‍ ആളെ തിരിച്ചറിഞ്ഞതായും നിരവധി കേസുകളില്‍ പ്രതിയായ ഹനീഫയും സംഘവുമാണ് തന്നെ ആക്രമിച്ചതെന്നും ഷെറിന്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kanhangad, Ganja, Attack, Murder-attempt, Ambulance, Driver, Crime, Ambulance driver stabbed.