സുബൈദ വധം; പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഇനിയും കണ്ടെത്താനായില്ല, വിചാരണാ നടപടി ഫെബ്രുവരി 23ന് ആരംഭിക്കും, പ്രതിയെ കിട്ടിയില്ലെങ്കില്‍ ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടരാന്‍ തീരുമാനം
Jan 27, 2019, 17:58 IST
കാസര്‍കോട്: (www.kasargodvartha.com 27.01.2019) പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിന്റെ വിചാരണാ നടപടി ഫെബ്രുവരി 23ന് ആരംഭിക്കും. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണാ നടപടി ക്രമങ്ങള്‍ നടക്കുക. അതേസമയം കേസില്‍ അറസ്റ്റിലായി മറ്റൊരു മോഷണക്കേസിന്റെ വിചാരണക്കായി സുള്ള്യ കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ രണ്ടാം പ്രതി അബ്ദുല്‍ അസീസ് എന്ന സുള്ള്യ അസീസിനെ കണ്ടെത്താന്‍ പോലീസിന് ഇനിയും സാധിച്ചിട്ടില്ല.
പ്രതിയെ പിടികൂടുന്നതിനുള്ള ശ്രമം പൊലീസ് ഊര്‍ജിതമായി നടത്തുന്നുണ്ടെന്ന് പ്രൊസിക്യൂഷന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം വായിക്കുന്നത് കോടതി ഫെബ്രുവരി 23 ലേക്ക് മാറ്റിയത്. അടുത്ത വിചാരണാ തീയതിക്കകം അസീസിനെ പോലീസ് ഹാജരാക്കിയില്ലെങ്കില്‍ ഒന്ന്, മൂന്ന്, നാല് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടരാന്‍ കോടതി തീരുമാനിച്ചു. മധൂര്‍ പട്‌ള കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ജനുവരി 19നാണ് സുബൈദയെ തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് കൈകാലുകള്‍ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 449, 302,397 പ്രകാരം അതിക്രമിച്ചു കടക്കല്‍, കൊലപാതകം, മോഷണം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, Zubaida murder case; Trial will be began on Feb 23rd
< !- START disable copy paste -->