പോലീസിന് ബിഗ് സല്യൂട്ട്! സുബൈദ വധക്കേസ് ഒരു മാസത്തിനുള്ളില്‍ തെളിയിച്ചു, നാലു പ്രതികളും അറസ്റ്റിലായതോടെ കുറ്റപത്രം സമര്‍പിക്കാനൊരുങ്ങി അന്വേഷണ സംഘം
Feb 16, 2018, 10:25 IST
കാസര്‍കോട്: (www.kasargodvartha.com 16.02.2018) പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60)യെ കൊലപ്പെടുത്തിയ കേസ് ഒരു മാസത്തിനുള്ളില്‍ തന്നെ തെളിയിച്ച് അന്വേഷണ സംഘം. ജനുവരി 19നാണ് തനിച്ചു താമസിക്കുന്ന സുബൈദയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കേസില്‍ പ്രതികളായ നാലു പേരെയും പഴുതടച്ചുകൊണ്ടുള്ള അന്വേഷണത്തില്‍ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. നാലു പേരും അറസ്റ്റിലായതോടെ തെളിവെടുപ്പ് നടപടിക്രമങ്ങള്‍ വേഗത്തിലാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം.
അതേസമയം കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന സുള്ള്യ അസീസിനെ (30) ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി മാര്‍ച്ച് ഒന്നു വരെ റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് അന്വേഷണ സംഘം അസീസിനെ സുബൈദയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോട്ടക്കണിയിലെ കെ.എം. അബ്ദുല്‍ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി. അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23), ബദിയടുക്ക മാന്യ സ്വദേശി ഹര്‍ഷാദ് (30) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇവരും ഇപ്പോള്‍ റിമാന്‍ഡിലാണ്.
സുബൈദയെ ബോധം കെടുത്താനുപയോഗിച്ച ആസിഡിന്റെ കുപ്പിയും തൂവാലയും സുബൈദയുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് അസീസിന്റെ സഹായത്തോടെ പോലീസ് കണ്ടെടുത്തു. കൃത്യം നിര്‍വഹിച്ച ശേഷം മടങ്ങവേ പ്ലാസ്റ്റിക് കവറിലാക്കി താന്‍ തന്നെയാണ് ഇത് വലിച്ചെറിഞ്ഞതെന്ന് അസീസ് പോലീസിന് മൊഴി നല്‍കി. കാസര്‍കോട് മധൂരിന് സമീപത്തെ വാടക വീട്ടിലായിരുന്നു അസീസ് താമസിച്ചിരുന്നു. കൂട്ടുപ്രതികള്‍ പിടിയിലായതോടെ അസീസ് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. കര്‍ണാടകയില്‍ വെച്ച് അതിസാഹസികമായാണ് അസീസിനെ പോലീസ് പിടികൂടിയത്.
അസീസിനെ മുഖം മറച്ചാണ് സുബൈദയുടെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ബേക്കല്‍ സിഐ വി.കെ.വിശ്വംഭരന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, Investigation, arrest, Top-Headlines, Murder-case, Murder, Crime, Zubaida murder case; all accused arrested
< !- START disable copy paste -->