‘യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി മദ്യം നൽകി പീഡനം’: രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ അറസ്റ്റിൽ
● പി. പ്രവീൺ എന്ന ധനേഷ്, എം.കെ. രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
● യുവതിയെ കാറിൽ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് കയറ്റി തട്ടിക്കൊണ്ടുപോയി.
● യാത്ര ചെയ്യേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്–അമ്പാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു.
● കാറിനുള്ളിൽ നിന്ന് ബലമായി മദ്യം നൽകിയ ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
● ഒരാൾ ഫോൺ വിളിച്ചതിനെ തുടർന്ന് രണ്ടാമത്തെയാളും സ്ഥലത്തെത്തി മാറി മാറി പീഡിപ്പിച്ചു.
കാസർകോട്: (KasargodVartha) യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകിയശേഷം കൂട്ടപ്പീഡനത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെ ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി. പ്രവീൺ എന്ന ധനേഷ് (36), എം.കെ. രാഹുൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു.
യുവതിയെ കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ധനേഷിനെ കാറിനുള്ളിൽ നിന്ന് ഭീമനടി ടൗണിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. ചിറ്റാരിക്കാൽ സിഐ എ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
കഴിഞ്ഞ ദിവസം വൈകിട്ട് ഏകദേശം 5.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ഭീമനടിയിലെ വീട്ടിലേക്ക് പോകുന്നതിനായി വാഹനം കാത്തുനിന്നിരുന്ന 29 കാരിയായ യുവതിയെ, 'ലിഫ്റ്റ് നൽകാമെന്നു' പറഞ്ഞ് ധനേഷ് കാറിൽ കയറ്റുകയായിരുന്നു.
എന്നാൽ, യുവതിക്ക് ഇറങ്ങേണ്ട സ്ഥലത്ത് ഇറക്കാതെ കാർ വരക്കാട്–അമ്പാടി ബസാർ ഭാഗത്തേക്ക് തിരിച്ചുവിട്ടു. അവിടെ വെച്ച് കാറിനുള്ളിൽ നിന്ന് ബലമായി മദ്യം കുടിപ്പിച്ചശേഷം ധനേഷ് യുവതിയെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.
ഈ സമയത്ത്, ധനേഷ് ഫോൺ വിളിച്ച് രാഹുലിനെ സ്ഥലത്ത് വരുത്തുകയായിരുന്നു. തുടർന്ന്, രണ്ട് പേരും ചേർന്ന് വീണ്ടും മാറി മാറി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ മൊഴി. യുവതി ബഹളം വെച്ചതിനെ തുടർന്ന് പ്രതികൾ രാത്രി ഏഴ് മണിയോടെ മാങ്ങോട് റോഡിൽ യുവതിയെ ഇറക്കിവിട്ട് രക്ഷപ്പെടുകയായിരുന്നു.
പരാതിയും അറസ്റ്റും
യുവതി വീട്ടിലെത്തി ബന്ധുക്കളോട് വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന്, കുടുംബം യുവതിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് നടത്തിയ മെഡിക്കൽ പരിശോധനയ്ക്കും മൊഴിയെടുക്കലിനും ശേഷം ചിറ്റാരിക്കാൽ പൊലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാരെയും കാറും കസ്റ്റഡിയിലെടുത്തത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക.
Article Summary: Kasargod Police arrest two autorickshaw drivers for the alleged abduction and assault of a woman in a car.
#Kasargod #Crime #KeralaPolice #Chittarikkal #Arrest #News






