city-gold-ad-for-blogger

മദ്യപിച്ച് വാഹനം ഓടിച്ചു; യൂട്യൂബർ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന എസ് ആർ ധന്യയ്‌ക്കെതിരെ കേസ്

YouTuber Helen of Sparta (Dhanya S. R.)
Photo Credit: Facebook/ Dhanya S Rajesh

● ബന്തിയോട് ഭഗവതി നഗറിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയി
● മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനം ഓടിച്ചതിന് കുമ്പള പൊലീസ് കേസെടുത്തു
● വാഹന പരിശോധനയ്ക്കിടെ പൊലീസ് നിർദ്ദേശം അവഗണിച്ചാണ് കടന്നുകളഞ്ഞത്
● സമൂഹമാധ്യമങ്ങളിൽ വലിയൊരു ആരാധകവൃന്ദമുള്ള യൂട്യൂബറാണ് ഇവർ

കാസർകോട്: (KasargodVartha) കുമ്പളയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. 'ഹെലൻ ഓഫ് സ്പാർട്ട' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമായ വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എസ് ആർ  ധന്യയ്‌ക്കെതിരെയാണ് (28) കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനം ഓടിച്ചു കടന്നുകളഞ്ഞെന്ന് പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

അപകടകരമായ ഡ്രൈവിംഗ്

മംഗൽപാടി ഗ്രാമത്തിൽ ബന്തിയോട് ഭഗവതി നഗർ എന്ന സ്ഥലത്ത് റോഡിൽ വെച്ച് പരിശോധന നടത്തുമ്പോഴാണ് സംഭവം. ധന്യ മദ്യലഹരിയിൽ അശ്രദ്ധമായും ജാഗ്രത പാലിക്കാതെയും മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം കാർ ഓടിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് എഫ്ഐആറിൽ പറയുന്നു. 

സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം

ആദ്യം ടിക് ടോക് വീഡിയോകളിലൂടെയാണ് എസ് ആർ ധന്യ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. പിന്നീട് ടിക് ടോക് നിരോധിച്ചതോടെ ഇൻസ്റ്റാഗ്രാം റീലുകളിലും യൂട്യൂബിലും സജീവമാവുകയായിരുന്നു. 

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താം.

Article Summary: Kumbala police have registered a case against popular YouTuber Dhanya S. R., known online as 'Helen of Sparta', for drunk and reckless driving. According to the FIR, the 28-year-old Perumbala native was caught driving dangerously under the influence of alcohol at Banthiyod Bhagavathi Nagar and fled during a police vehicle check.

 #KasaragodNews #KumbalaPolice #HelenOfSparta #TrafficViolation #KeralaPolice #DrunkDriving #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia