Legal Action | 11 കാരിയായ അതിജീവിതയുടെ സ്വകാര്യത പുറത്തുവിട്ടുവെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം യുട്യൂബര്‍ക്കെതിരെ പോക്‌സോ കേസ്

● ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് (ഒന്ന്) നിര്‍ദേശം നല്‍കിയത്.
● വിദ്യാനഗര്‍ പൊലീസ് ആണ് വിഷയത്തില്‍ കേസെടുത്തിരിക്കുന്നത്.
● നിഖില്‍ നാരായണന്‍ എന്നയാളാണ് പരാതി നല്‍കിയത്.
കാസര്‍കോട്: (KasargodVartha) പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ സ്വകാര്യത പുറത്തുവിട്ടുവെന്ന പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം യുട്യൂബര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. 'പബ്ലിക് കേരള' എന്ന യുട്യൂബറായ അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പോടിക്കെതിരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) നിര്‍ദേശപ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
2024 ജൂലായ് 17 ന് ഖാദര്‍ കരിപ്പോടിയുടെ യുട്യൂബില്‍ 11 വയസുള്ള അതിജീവിതയുടെ അഭിമാനത്തിന് കോട്ടം വരുത്ത വിധത്തിലും സ്വകാര്യതയ്ക്ക് വിഘ്‌നം വരുന്ന രീതിയിലും അഭിമുഖം നടത്തി പ്രചരിപ്പിച്ചുവെന്നാണ് കേസ്.
നിഖില്‍ നാരായണന്‍ എന്നയാളുടെ പരാതിയിലാണ് കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.
YouTuber, Khader Karipody holding Public Kerala YouTube channel has been booked under POCSO Act for allegedly violating the privacy of an 11-year-old survivor by publishing an interview.
#POCSOAct #ChildAbuse #YouTube #PrivacyViolation #KeralaNews #JusticeForSurvivor