ട്രെയിനില്‍ യുവാക്കളെ അക്രമിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍
Nov 13, 2018, 17:46 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.11.2018) ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരെ കല്ലു കൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേരെ വധശ്രമകുറ്റം ചുമത്തി ഹൊസദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. ബല്ലാകടപ്പുറം സ്വദേശികളായ മുഹമ്മദ് മിദ്ദാദ് (23), മുഷ്താക് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് മംഗളൂരുവില്‍ നിന്നും പുറപ്പെട്ട ചെന്നൈ എക്സ്പ്രസില്‍ വെച്ച് നീലേശ്വരം പുതിയവളപ്പില്‍ സ്വദേശി വിനോദ്(43), നീലേശ്വരം സ്വദേശി വിനീത്(34) എന്നിവരെ തലക്ക് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍ പരിക്കേറ്റ് മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന സുഹൃത്ത് അനീഷിനെ സന്ദര്‍ശിച്ച ശേഷം തിരിച്ചു വരുമ്പോഴാണ് സംഭവമുണ്ടായത്. ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വിനോദും വിനീതും ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുകയായിരുന്നവരോട് അസൗകര്യമുണ്ടാക്കുന്നതിനാല്‍ മാറി നില്‍ക്കുമോ എന്ന് ചോദിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.
ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലേക്ക് എത്താനായപ്പോള്‍ ഇവരോട് വഴക്കിട്ടസംഘം മൊബൈല്‍ഫോണിലൂടെ അറസ്റ്റിലായ ഇരുവരേയും വിളിച്ചുവരുത്തുകയായിരുന്നു. ട്രെയിന്‍ സ്റ്റേഷനിലെത്തിയ ഉടന്‍ വാക്കേറ്റം നടത്തിയവരും വിളിച്ചുവരുത്തിയവരും ചേര്‍ന്ന് വിനോദിനെയും വിനീതിനെയും ക്രൂരമായി അക്രമിക്കുകയും തലക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിക്കുകയും ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം കണ്ട് ആളുകള്‍ തടിച്ചു കൂടിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. റെയില്‍വെ സ്റ്റേഷനിലെ പോലീസ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരാണ് ഇവരെ ജില്ലാശുപത്രിയില്‍ എത്തിച്ചത്.
Related News:
ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കുകയായിരുന്നവരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് യുവാക്കള്‍ക്ക് മര്‍ദനം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Crime, Assault, Attack, Kanhangad, Youths Attacked in Train; 2 arrested
< !- START disable copy paste -->