വിവാഹവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു
Oct 21, 2018, 18:42 IST
കുമ്പള: (www.kasargodvartha.com 21.10.2018) വിവാഹവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന യുവാക്കളെ ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. കുമ്പള പെര്‍വാട് കടപ്പുറത്തെ റിയാസ് (26), സവാദ് (27) എന്നിവരാണ് അക്രമത്തിനിരയായത്. ശനിയാഴ്ച ആരിക്കാടി കടവത്ത് ഗേറ്റിന് സമീപത്തു വെച്ചാണ് സംഭവം. പരിക്കേറ്റ ഇരുവരെയും കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടവത്തെ ഒരു വീട്ടില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുത്ത് ബൈക്കില്‍ മടങ്ങിവരികയായിരുന്ന തങ്ങളെ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയും കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന യുവാക്കള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Bike, Youth, Crime, Youths assaulted by 2
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kumbala, Assault, Attack, Bike, Youth, Crime, Youths assaulted by 2
< !- START disable copy paste -->