Arrested | മയക്കുമരുന്നിനെതിരെ പൊലീസ് നടപടി വീണ്ടും ശക്തമാക്കി; 2 യുവാക്കള്‍ അറസ്റ്റില്‍; 'ബെംഗ്‌ളൂറില്‍ നിന്ന് എംഡിഎംഎ എത്തിച്ച് വില്‍പന നടത്തുന്നയാളും ബൈകില്‍ കടത്തിയയാളും കുടുങ്ങി'
Feb 3, 2023, 18:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) രണ്ടിടങ്ങളില്‍ നിന്നായി മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി സമദ് (31), എം പി ജഅഫര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായായിരുന്നു മയക്കുമരുന്ന് വേട്ട.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായരുടെയും എസ്‌ഐ സതീശന്റെയും നേതൃത്വത്തില്‍ വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കെഎല്‍ 60 എഫ് 331 നമ്പര്‍ മോടോര്‍ സൈകിളില്‍ സഞ്ചരിക്കുന്നതിനിടെ 1.070 ഗ്രാം എംഡിഎംഎയുമായി പി സമദ് പിടിയിലായത്.
ചന്തേര എസ്‌ഐ ശ്രീദാസും സംഘവുമാണ് എം പി ജഅഫറിനെ പിടികൂടിയത്. ബെംഗ്‌ളൂറില്‍ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ മേഖലകളില്‍ വില്‍പന നടത്തുന്നയാളാണ് ജഅഫറെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ അബൂബകര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.

Keywords: Latest-News, Kerala, Kanhangad, Kasaragod, Top-Headlines, Arrested, Crime, MDMA, Drugs, Youths arrested with MDMA.
< !- START disable copy paste -->