Arrested | എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ
May 15, 2023, 10:05 IST
മഞ്ചേശ്വരം: (www.kasargodvartha.com) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹാരിസ് (30), ഇബ്രാഹിം ബാത്വിശ (30) എന്നിവരെയാണ് മഞ്ചേശ്വരം സിഐ എ സന്തോഷ് കുമാറിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 58 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
കർണാടകയിൽ നിന്ന് മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെ നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.