ബൈക്കില്‍ കടത്താന്‍ ശ്രമിച്ച അരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍
Sep 30, 2018, 16:47 IST
കുമ്പള: (www.kasargodvartha.com 30.09.2018) ബൈക്കില്‍ കടത്താന്‍ ശ്രമിച്ച 550 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയിലായി. നായ്ക്കാപ്പിലെ നൗഷാദ് (29), മൊഗ്രാല്‍ പെട്ടോരിയിലെ മുനീര്‍ (39) എന്നിവരെയാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
വില്‍പന നടത്താന്‍ വേണ്ടി നായ്ക്കാപ്പ് അനന്തപുരം ഭാഗത്ത് കഞ്ചാവുമായി ബൈക്കില്‍ കറങ്ങുന്നതിനിടെയാണ് രഹസ്യവിവരത്തെ തുടര്‍ന്നെത്തിയ എക്സൈസ് സംഘം ഇവരെ പിടികൂടിയത്. വില്‍പനക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്ന ഏജന്റുമാരെ കുറിച്ച് വിവരം ലഭിച്ചതായും ഇവരെ പിടിക്കാന്‍ കര്‍ശന പരിശോധന നടത്തുന്നതായും എക്സൈസ് സംഘം പറഞ്ഞു.
കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പി ശശി, കെ പീതാംബരന്‍, സിവില്‍ ഓഫീസര്‍ സുധീഷ്, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Kumbala, Arrest, Ganja seized, Excise, Youth, Crime, Youths arrested with Ganja.