Arrested | നിർത്തിയിട്ട സ്‌കൂടർ കവർന്ന കേസിൽ 2 യുവാക്കൾ അറസ്റ്റിൽ
Mar 26, 2024, 15:27 IST
കാസർകോട്: (KasaragodVartha) നിർത്തിയിട്ട സ്‌കൂടർ കവർന്ന കേസിൽ രണ്ട് യുവാക്കളെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ശുഐബ് (25), എ ദാവൂദ് (24) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മാർച് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നുള്ളിപ്പാടിയിലെ ബെൻസ് ഓടോ മൊബൈലിന് മുൻവശം പാർക് ചെയ്തിരുന്ന കുഡ്‌ലു മന്നിപ്പാടിയിലെ കെ മധുവിന്റെ ജുപീറ്റർ സ്കൂടർ ആണ് മോഷണം പോയത്. സിസിടിവിയുടെയും മറ്റും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ സമഗ്ര അന്വേഷണങ്ങൾക്കൊടുവിൽ കവർച്ചയ്ക്ക് പിന്നിൽ രണ്ട് പേരാണെന്ന് വ്യക്തമായിരുന്നു.
ഇൻസ്‌പെക്ടർ ഷാജി പട്ടേരി, എസ്ഐമാരായ അഖിൽ, അനൂപ്, സീനിയർ സിവിൽ ഓഫീസർമാരായ സതീശൻ, അനിൽ, രതീഷ്, ഗുരുരാജ്, അജയ് വിൽസൺ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kasaragod, Youths, Arrest, Scooter, Robbery, Case, Police, Investigation, Crime, Youths arrested in case of stealing parked scooter. < !- START disable copy paste -->