Arrested | 'രോഗിയെ പരിചരിക്കാനെത്തി സ്വർണാഭരണങ്ങൾ അടിച്ചുമാറ്റി കടന്നുകളഞ്ഞു'; യുവാവും കൂട്ടാളിയും അറസ്റ്റിൽ
Feb 13, 2023, 17:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) അസുഖബാധിതനായ വയോധികനെ വീട്ടിൽ പരിചരിക്കാനെത്തി സ്വർണാഭരണങ്ങൾ അടിച്ചുമാറ്റി കടന്നുകളഞ്ഞെന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇരിട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിപിൻ എന്ന ഉണ്ണി (27), അഖിൽ (23) എന്നിവരാണ് അറസ്റ്റിലായത്.
ചിറ്റാരിക്കാലിലെ ലിസി ജോസഫി (65) ന്റെ രണ്ട് പവനോളം സ്വർണാഭരണങ്ങൾ മോഷിച്ചതായാണ് പരാതി.
രോഗിയായ ലിസിയുടെ ഭർത്താവിനെ പരിചരിക്കാനെത്തിയതായിരുന്നു ബിപിൻ. ഒരു മാസത്തോളം ഇവരുടെ വീട്ടിൽ താമസിച്ചാണ് രോഗിയെ പരിചരിച്ചിരുന്നത്. ഇതിനിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ അഖിലിന്റെ സഹായത്തോടെ മോഷ്ടിച്ച് രക്ഷപ്പെട്ടുവെന്നാണ് കേസ്.sh
മോഷ്ടിച്ച ആഭരണങ്ങൾ പ്രതികൾ ഒരു കടയിൽ വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ്ഐ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Keywords: Kasaragod, Kanhangad, News, Kerala, Youth, Arrest, Gold, Case, Police, Police Station, Complaint, Remand, Court, Top-Headlines, Youths arrested for stealing gold ornaments.