അടിച്ചയാള്‍ക്കു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ജ്യേഷ്ഠനെ അനുജന്‍ വെട്ടി; പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തു
Oct 1, 2018, 21:10 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.10.2018) അടിച്ചയാള്‍ക്കു വേണ്ടി ജാമ്യം നിന്നതിന്റെ പേരില്‍ ജ്യേഷ്ഠനെ അനുജന്‍ വെട്ടിപ്പരിക്കേല്‍പിച്ചു. സംഭവത്തില്‍ പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കല്ലൂരാവി പട്ടാക്കാലിലെ നാരായണന്റെ മകന്‍ വൈഷ്ണവിനെ (20)യാണ് അനുജന്‍ വൈശാഖ് വെട്ടിപ്പരിക്കേല്‍പിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. വൈശാഖിനെ അടിച്ചുപരിക്കേല്‍പിച്ച കേസിലെ പ്രതിക്ക് വൈഷ്ണവ് ജാമ്യം നിന്നതിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ വാക്കേറ്റവും പിന്നീട് കത്തിക്കുത്തുമുണ്ടായത്. വയറിന് വെട്ടാനുള്ള ശ്രമത്തിനിടെ ഒഴിഞ്ഞുമാറിയത് കൊണ്ട് നിസാരമായി മുറിവേല്‍ക്കുകയായിരുന്നു. പരിക്കേറ്റ വൈഷ്ണവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Stabbed, Youth, Brothers, Youth stabbed by brother; Police case registered
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Stabbed, Youth, Brothers, Youth stabbed by brother; Police case registered