ബാളിഗെ അസീസ് കൊലക്കേസ് പ്രതിയായ യുവാവിന് വെട്ടേറ്റു; നില അതീവഗുരുതരം, പ്രതിക്കായി തിരച്ചില്‍
Mar 1, 2019, 14:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 01.03.2019) ബാളിഗെ അസീസ് കൊലക്കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു. യുവാവിനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൈവളിഗെ ബായിക്കട്ട കളാരിയിലെ ജയറാം നോഡ (38)യ്ക്കാണ് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ വെച്ചാണ് സംഭവം. സമീപവാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം എസ് ഐ രവിയും സംഘവും സ്ഥലത്തെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ജയറാമിന്റെ സഹോദരന്‍ പ്രഭാകരന്‍ നോഡയാണ് യുവാവിനെ വെട്ടിയതെന്നാണ് വിവരം പുറത്തുവന്നിട്ടുള്ളത്. ഇയാള്‍ക്കു വേണ്ടി മഞ്ചേശ്വരം സി ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതി ഉടന്‍ പിടിയിലാവുമെന്ന് സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുടുംബപ്രശ്‌നമാണ് വധശ്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. കൊലക്കേസ്, കവര്‍ച്ചക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ജയറാം.
ജയറാമിനെ വെട്ടുന്നത് തടയാന്‍ ചെന്ന സഹോദരി ഭര്‍ത്താവ് ചന്ദ്രശേഖരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ നടക്കുമ്പോള്‍ മാതാവും സഹോദരിയും സഹോദരി ഭര്‍ത്താവ് ചന്ദ്രശേഖരനുമാണ് വീട്ടിലുണ്ടായിരുന്നത്. ജയറാമും പ്രഭാകരയും അവിവാഹിതരാണ്. അടക്ക വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Stabbed, Injured, Manjeshwaram, Youth stabbed and hospitalized
< !- START disable copy paste -->