കുമ്പള നായിക്കാപ്പില്‍ ഓയില്‍ മില്‍ തൊഴിലാളിയായ യുവാവ് വെട്ടേറ്റു മരിച്ചു
Aug 18, 2020, 01:02 IST
കുമ്പള: (www.kasargodvartha.com 17.08.2020) കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പിലെ ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന ഹരീഷിനെ വഴിയാത്രക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ് എത്തി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു.
നായിക്കാപ്പിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ഹരീഷിന് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു. തലയ്‌ക്കേറ്റ വെട്ടാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. വ്യക്തി വൈരാഗ്യമായിരിക്കാം കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സൂചിപ്പിച്ചു. ആരാണ് ഹരീഷിനെ വെട്ടിയതെന്ന് വ്യക്തമായിട്ടില്ല. നായിക്കാപ്പിലെ ഭഗവതി ഓയില്‍ മില്ലിലെ ജീവനക്കാരനാണ് ഹരീഷ്. 15 വര്‍ഷത്തോളമായി ഓയില്‍ മില്ലില്‍ ജോലി ചെയ്തു വരികയാണ്.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords : Kumbala, Kasaragod, Hareesh, Murder, Police, Death, Investigation.