യുവാവിനെ ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍വെച്ച് കുത്തിക്കൊലപ്പെടുത്തി
Jul 8, 2020, 11:13 IST
കോട്ടയം: (www.kasargodvartha.com 08.07.2020) യുവാവിനെ ഭാര്യയുടെയും കുട്ടിയുടെയും മുന്നില്‍വെച്ച് കുത്തിക്കൊലപ്പെടുത്തി. മുണ്ടക്കയത്ത് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. പൈങ്ങണയില്‍ ആക്രിക്കട നടത്തുന്ന പടിവാതുക്കല്‍ ആദര്‍ശാണ് കൊല്ലപ്പെട്ടത്.
പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ജയന്‍ എന്നയാളാണ് കൃത്യം നടത്തിയതെന്ന് പോലീസ് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kerala, news, Top-Headlines, Murder-case, Crime, Youth killed over money problem
< !- START disable copy paste -->