മലപ്പുറത്ത് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു
മലപ്പുറം: (www.kasargodvartha.com 28.01.2021) യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. മലപ്പുറം പാണ്ടിക്കാട് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (26) ആണ് കൊല്ലപ്പെട്ടത്. പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ സമീറിന്റെ ബന്ധുവായ ഹംസയെ ചിലര്‍ അക്രമിക്കുന്നത് കണ്ട് തൊട്ടടുത്ത് കട നടത്തുന്ന സമീര്‍ പിടിച്ചു മാറ്റാനെത്തിയപ്പോഴാണ് കുത്തേറ്റത്.
ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സമീര്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. ബന്ധു ഹംസയ്ക്കും പരിക്കുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.നിസാം, അബ്ദുള്‍ മജീദ് മൊയീന്‍ എന്ന വരാണ് കസ്റ്റഡിയിലായത്.
രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വഴക്കാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സമീറിന്റ വീട്ടുകാര്‍ ലീഗ് കുടുംബവും പ്രതികളുടേത് സിപിഎം കുടുംബവുമാണ്. അതുകൊണ്ട് തന്നെ കൊലയ്ക്ക് രാഷ്ട്രീയ മാനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ രാഷ്ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു.
Keywords: Malappuram, news, Kerala, Top-Headlines, Killed, Police, Crime, hospital, Youth killed in Malappuram