Murder Case | യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുവെന്ന കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റിൽ

● ഛത്തീസ്ഗഡ്, നാരായണ്‍പൂര്‍ സ്വദേശി ദീപക് കുമാര്‍ സലാമിനെയാണ് തമിഴ്നാട്, ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.
● ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം സിപിഒമാരായ ഗോകുല്‍, ഹാരിഫ്, ശ്രീനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
● ഡിസംബര്‍ 30നാണ് കാട്ടുകുക്കെയിലെ ബാലഗോപാല കൃഷ്ണഭട്ടിന്റെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ടത്.
● ബദിയഡുക്ക പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് കര്‍ണാടകയിലെ ഗദഗ് സ്വദേശി ദേവപ്പ അജിയുടെ മകന്‍ ശരണദാസപ്പ അജിയാണെന്നു കണ്ടെത്തി.
ബദിയഡുക്ക: (KasargodVartha) എന്‍മകജെ, കാട്ടുകുക്കെയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുവെന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഛത്തീസ്ഗഡ്, നാരായണ്‍പൂര്‍ സ്വദേശി ദീപക് കുമാര്‍ സലാമിനെ (32) യാണ് തമിഴ്നാട്, ഈറോഡില്‍ വച്ച് ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്‍സ്പെക്ടറുടെ നിര്‍ദേശ പ്രകാരം സിപിഒമാരായ ഗോകുല്‍, ഹാരിഫ്, ശ്രീനേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. 2017 ഡിസംബര്‍ 30നാണ് കാട്ടുകുക്കെയിലെ ബാലഗോപാല കൃഷ്ണഭട്ടിന്റെ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം കാണപ്പെട്ടത്. തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു മൃതദേഹം.
പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു തിരിച്ചറിഞ്ഞു. ബദിയഡുക്ക പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് കര്‍ണാടകയിലെ ഗദഗ് സ്വദേശി ദേവപ്പ അജിയുടെ മകന്‍ ശരണദാസപ്പ അജി (28) യാണെന്നു കണ്ടെത്തി. ഇയാള്‍ താമസിച്ചിരുന്ന ക്വാര്‍ടേഴ്സില്‍ താമസക്കാരായിരുന്ന ദീപക് കുമാര്‍ സലാം, മധ്യപ്രദേശ് സ്വദേശി ഗീര്‍വാര്‍ സിംഗ് (30) എന്നിവരാണ് കൊല നടത്തിയതെന്നും കണ്ടെത്തി. ഇരുവരെയും അറസ്റ്റു ചെയ്ത് റിമാന്റ് ചെയ്തു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ദീപക് കുമാര്‍ സലാം ഒളിവില്‍ പോയി. പലതവണ വാറന്റ് അയച്ചിട്ടും ഇയാള്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഈറോഡില്‍ ഒളിവില്‍ കഴിയുകയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഈറോഡിലെ ഒരു ലോഡ്ജില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The accused in the 2017 murder and body burning case was arrested after fleeing bail. A special team tracked him to Tamil Nadu for his arrest.
#MurderCase #Arrest #BailEscape #CrimeNews #PoliceInvestigation #Kattukukke