കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമം; 3 കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍, കാറുകള്‍ കസ്റ്റഡിയില്‍
Jul 23, 2018, 11:10 IST
മാനന്തവാടി: (www.kasargodvartha.com 23.07.2018) കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തി തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തൊട്ടില്‍പ്പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് വീട്ടില്‍ അജ്മല്‍ (33), കുറ്റ്യാടി വളയം നെല്ലിക്കണ്ടി പീടിക ഇടത്തിപൊയില്‍ വീട്ടില്‍ കെ.കെ. ഫാസില്‍ (26), കുറ്റ്യാടി അടുക്കത്ത് കാക്കോട്ട് ചാലില്‍ അമ്പലക്കണ്ടി വീട്ടില്‍ കെ.സി. സുഹൈല്‍ (29) എന്നിവരെയാണ് മാനന്തവാടി സി ഐ പി.കെ മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
മാനന്തവാടി സ്വദേശിനിയായ സ്ത്രീയുടെ സഹായത്തോടെ യുവ വ്യാപാരിയെ ഹണിട്രാപ്പില്‍പെടുത്തുകയും മാനനന്തവാടിയിലേക്ക് തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി കര്‍ണാടക പൊന്നമ്പേട്ടയിലേക്ക് തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇക്കഴിഞ്ഞ 16നാണ് കേസിന്‌സാപദമായ സംഭവം. പൊന്നമ്പേട്ടയില്‍ ലോഡ്ജ് മുറിയെടുത്ത വ്യാപാരിയെ പൂട്ടിയിടുകയും കണ്ണില്‍മുളകുപൊടി വിതറി ആക്രമിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. വ്യാപാരിയുടെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതോടെ ദേഹോപദ്രവം തുടരുകയും 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. ഒടുവില്‍ കണ്ണൂരില്‍ നിന്നും സുഹൃത്ത് വഴി ഒന്നരലക്ഷം രൂപ സംഘത്തിന് കൈമാറിയ ശേഷമാണ് വിട്ടയച്ചത്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘത്തെ പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. അജ്മലിനു നേരെ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിനും ഫാസിലിനു നേരെ കുറ്റ്യാടി സ്റ്റേഷനില്‍ ബലാത്സംഗത്തിനും കേസുകളുണ്ട്. മാനന്തവാടി സ്റ്റേഷനില്‍ കഞ്ചാവ് കേസിലും പ്രതിയാണ് ഫാസില്‍. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.കെ. മനോജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ. ബിജു, പി.ജി. സുഷാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Kozhikode, Kidnap, Crime, Youth kidnap by gang; 3 arrested