യുവാവിന് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു; വെടിവെപ്പിന് പിന്നില്‍ ഗുണ്ടാസംഘമെന്ന് സൂചന, അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി
Aug 8, 2019, 18:03 IST
കാസര്‍കോട്: (www.kasargodvartha.com 08.08.2019) യുവാവിന് രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റു. ബദിയടുക്ക ചര്‍ലുക്ക ഗോളിന്റടിയിലെ അബ്ദുല്ല- ഖദീജ ദമ്പതികടെ മകന്‍ സിറാജുദ്ദീനാണ് (40) വെടിയേറ്റത്. സംഭവം അതീവരഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വെടിവെപ്പിന് പിന്നില്‍ ഗുണ്ടാസംഘമെന്നാണ് സൂചന. അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു ആശുപത്രിയില്‍ കഴിയുന്ന യുവാവിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി.
ബുധനാഴ്ച രാത്രി മഞ്ചേശ്വരം ഹൊസങ്കടിയിലാണ് സംഭവം. ആശുപത്രിയിലെത്തിച്ചവര്‍ പിന്നീട് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. സിറാജുദ്ദീന്‍ സഞ്ചരിച്ച കാര്‍ മംഗളൂരുവില്‍ നിന്നും ഹൊസങ്കടി ഭാഗത്തേക്ക് വന്നതായി പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. കഴുത്തിനാണ് യുവാവിന് വെടിയേറ്റത്. സ്ഥിതി ഗുരുതരമായതിനാലാണ് ബന്ധുക്കള്‍ യുവാവിനെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നിന്നുമാണ് പോലീസിന് വിവരം ലഭിച്ചത്.
യുവാവില്‍ നിന്നും മൊഴിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് പോലീസ് പറഞ്ഞു. യുവാവിന് അടിയന്തിര ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. കഴുത്തിനേറ്റ ബുള്ളറ്റ് മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് എറണാകുളത്തേക്ക് മാറ്റിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യുവാവിനെ ആശുപത്രിയിലെത്തിച്ച സംഘത്തില്‍പെട്ടവര്‍ തന്നെയാണ് ബന്ധുക്കളെ വിവരമറിയിച്ചതെന്നാണ് സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Treatment, Crime, Youth hospitalized after shot
< !- START disable copy paste -->