ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വീണ്ടും; കാറില്‍ നിന്നും വാളുമായി യുവാവ് അറസ്റ്റില്‍
Sep 16, 2019, 13:48 IST
ഉപ്പള: (www.kasargodvartha.com 16.09.2019) ഉപ്പളയില്‍ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വീണ്ടും. കാറില്‍ നിന്നും വാളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഹിദായത്ത് നഗറിലെ ബദറുദ്ദീനെ (24) യാണ് വാളുമായി മഞ്ചേശ്വരം എസ് ഐ ഇ അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് സംഭവം. ബദറുദ്ദീന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നതിനിടിയില്‍ ഒരു സംഘം ഇയാളുടെ കാര്‍ തടഞ്ഞ് മുന്‍ ഭാഗത്തെ ഗ്ലാസ് അടിച്ചു തകര്‍ത്തിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാറിനുള്ളില്‍ നിന്ന് വാള്‍ കണ്ടെടുക്കുകയായിരുന്നു. ഞായറാഴ്ച ബദറുദ്ദീന്റെ സുഹൃത്ത് ഒരു സംഘവുമായി വാക്കേറ്റവും സംഘര്‍ഷവും നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് തിങ്കളാഴ്ച രാവിലെ ബദറുദ്ദീന്റെ കാര്‍ അക്രമിക്കപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കാര്‍ തകര്‍ത്തതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Uppala, Top-Headlines, Crime, Car, Youth held with sword in Uppala
< !- START disable copy paste -->