Arrested | അർധരാത്രിയിൽ ആഡംബര കാറിൽ മയക്കുമരുന്നുമായി കറങ്ങിയ യുവാവ് അറസ്റ്റിൽ
May 12, 2023, 13:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) അർധരാത്രിയിൽ ആഡംബര കാറിൽ മയക്കുമരുന്നുമായി കറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ കെ നൗഫൽ (35) ആണ് അറസ്റ്റിലായത്. 340 മി. ഗ്രാം എംഡിഎഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്.
കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ പി ഷൈൻ, എസ് ഐ മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.