Arrested | 9-ാം ക്ലാസ് വിദ്യാര്‍ഥിനിയെ മംഗ്‌ളൂറിലേക്ക് കൂട്ടിക്കൊണ്ട് പോയി ശാരീരികമായി പീഡിപ്പിച്ചതായി പരാതി; 18 കാരന്‍ അറസ്റ്റില്‍
Feb 19, 2023, 18:11 IST
മഞ്ചേശ്വരം: (www.kasargodvartha.com) ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ മംഗ്‌ളൂറിലേക്ക് കൂട്ടിക്കൊണ്ട് പോയി ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തബ്ശീര്‍ (18) ആണ് പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 15 കാരിയായ പെണ്‍കുട്ടിയെ മംഗ്‌ളൂറിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡനത്തിനിരക്കിയെന്നാണ് കേസ്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ഒരു വര്‍ഷമായി ഇരുവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചാറ്റ് ചെയ്യാറുള്ളതായി പൊലീസ് പറഞ്ഞു. എസ്‌ഐ മുമ്പാകെയും കാസര്‍കോട് സിജെഎം കോടതിയില്‍ 166 പ്രകാരവും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kasaragod, Manjeshwaram, Top-Headlines, Crime, Molestation, Arrested, Assault, Youth Held For Assault On Minor.
< !- START disable copy paste -->