city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെട്രോള്‍ പമ്പില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് മാനേജറായ യുവാവിനെ 40 ദിവസം തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് മലം തീറ്റിച്ചതായും സിഗര്‍ ലൈറ്റര്‍ കൊണ്ട് പൊള്ളിച്ചതായും ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായും യുവാവ്, രക്ഷപ്പെടുത്തിയത് ജില്ലാ പോലീസ് ചീഫിന്റെ ഇടപെടല്‍

കാസര്‍കോട്: (www.kasargodvartha.com 27.01.2019) പെട്രോള്‍ പമ്പില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് മാനേജറായ യുവാവിനെ 40 ദിവസം തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. രക്ഷപ്പെടുത്തിയത് ജില്ലാ പോലീസ് ചീഫിന്റെ സമയോജിതമായ ഇടപെടലിലൂടെയായിരുന്നു. പരിക്കേറ്റ യുവാവ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുമ്പള മൊഗ്രാല്‍ പെര്‍വാഡ് ഹൗസിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് മുസമ്മിലിനെ (22)യാണ് പമ്പുടമയും മകനും മകന്റെ സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്.

കുണ്ടംകുഴിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പെട്രോള്‍ പമ്പിലെ മാനേജറായിരുന്നു മുസമ്മില്‍. ഗള്‍ഫിലായിരുന്ന മുസമ്മില്‍ ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തി പെട്രോള്‍ പമ്പിലെ മാനേജറായി ജോലി ചെയ്തുവന്നിരുന്നത്. പെട്രോള്‍ പമ്പിന്റെ കണക്കുകളും മറ്റു കാര്യങ്ങളുമെല്ലാം നോക്കിയിരുന്നത് മുസമ്മിലായിരുന്നു. ഉടമ സ്ഥലത്തില്ലാത്തതിനാല്‍ കണക്കുകളൊന്നും പരിശോധിച്ചിരുന്നില്ല. ഇതിനിടയില്‍ മുസമ്മില്‍ കുണ്ടംകുഴി കല്ലടക്കുറ്റിയില്‍ കുറച്ച് സ്ഥലം വാങ്ങുകയും അവിടെ വീട് നിര്‍മിക്കാനായി തറ കെട്ടുകയും ചെയ്തിരുന്നു. മുസമ്മില്‍ പുതിയ കാറും എടുത്തതോടെ പെട്രോള്‍ പമ്പുടമയ്ക്ക് സംശയം തോന്നുകയും പെട്രോള്‍ പമ്പിന്റെ ലെഡ്ജറും മറ്റും പരിശോധിച്ചപ്പോള്‍ തട്ടിപ്പ് നടന്നതായി ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ ബേഡകം പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ പമ്പ് ഉടമയെയും യുവാവിനെയും ഒന്നര മാസം മുമ്പ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. മൂന്നു ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യം പെട്രോള്‍ പമ്പുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നുവെന്നാണ് വിവരം. യുവാവിന്റെ കൈയ്യില്‍ കൂടുതല്‍ പണമുണ്ടെന്ന് സംശയമുയര്‍ന്നതോടെ സ്‌റ്റേഷനില്‍ വെച്ചു തന്നെ യുവാവിനെ പമ്പുടമയും മകനും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോവുകയും തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
ലെഡ്ജറും മറ്റും പരിശോധിച്ച് 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് യുവാവിനു മേല്‍ പമ്പുടമ കുറ്റം ചുമത്തിയത്.

താന്‍ 17 ലക്ഷം രൂപ എടുത്തിട്ടുണ്ടെന്നും അതില്‍ 15 ലക്ഷം രൂപ തിരിച്ചു കൊടുത്തുവെന്നും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മുസമ്മില്‍ പറയുന്നു. നോട്ടറി സാക്ഷ്യപ്പെടുത്തിയ എഗ്രിമെന്റും ഒമ്പത് ചെക്ക് ലീഫും തന്നോട് ഒപ്പിട്ടു വാങ്ങിയതായും യുവാവ് പറയുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ക്ക് ഭക്ഷണം നല്‍കിയതിന്റെയും മറ്റുമടക്കമുള്ള എല്ലാ ചിലവുകളെല്ലാം കൂട്ടിയും ഒന്നര വര്‍ഷം ജോലി ചെയ്ത ശമ്പളവുമടക്കം ഉള്‍പെടുത്തിയാണ് താന്‍ 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്ന് ഇവര്‍ കണക്കുണ്ടാക്കിയതെന്ന് മുസമ്മില്‍ പറയുന്നു. 40 ദിവസമാണ് പമ്പുടമയുടെയും മകന്റെയും കസ്റ്റഡിയില്‍ യുവാവിന് കഴിയേണ്ടി വന്നത്. പമ്പില്‍ മുഴുവന്‍ സമയവും ജോലി ചെയ്യിപ്പിച്ചു. തിരിച്ച് യുവാവിനെ പമ്പുടമയുടെ വീട്ടിലേക്ക് കൊണ്ടുവന്ന് അവിടെയുള്ള മുഴുവന്‍ ജോലികളും ചെയ്യിപ്പിച്ചു. വീട്ടുകാര്‍ പുറത്തുപോകുന്ന സമയത്ത് ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് പോവുകയാണ് ചെയ്തതെന്നും മുസമ്മില്‍ പറഞ്ഞു.

പമ്പുടമ യൂസുഫും മകന്‍ റഹ്ഷാദും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചത്. സ്ഥലം വാങ്ങുന്നതിനു വേണ്ടിയാണ് താന്‍ പെട്രോള്‍ പമ്പിലെ പണമായ 17 ലക്ഷം രൂപ എടുത്തത്. അതില്‍ 15 ലക്ഷം തിരിച്ചുകൊടുത്തിട്ടും തനിക്കു നേരെ പീഡനം തുടരുകയായിരുന്നു. പെട്രോള്‍ പമ്പില്‍ വെച്ചും പമ്പുടമയുടെ വീട്ടില്‍ വെച്ചും നിരന്തരം മര്‍ദിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പമ്പുടമയുടെ മകനും സുഹൃത്തുക്കളും തന്നെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മെട്രോ ലോഡ്ജില്‍ കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിച്ചു. സിഗര്‍ ലൈറ്റര്‍ കൊണ്ട് കൈക്കും പിന്‍ഭാഗത്തുമാണ് പൊള്ളിച്ചത്. ഇതിന്റെ പാടുകള്‍ യുവാവിന്റെ ശരീരത്തിലുണ്ട്.
പെട്രോള്‍ പമ്പില്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് മാനേജറായ യുവാവിനെ 40 ദിവസം തടങ്കലില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചു; ടോയ്‌ലെറ്റില്‍ പൂട്ടിയിട്ട് മലം തീറ്റിച്ചതായും സിഗര്‍ ലൈറ്റര്‍ കൊണ്ട് പൊള്ളിച്ചതായും ലോഡ്ജ് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായും യുവാവ്, രക്ഷപ്പെടുത്തിയത് ജില്ലാ പോലീസ് ചീഫിന്റെ ഇടപെടല്‍

പെട്രോള്‍ പമ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മുസമ്മില്‍ കുണ്ടംകുഴിയിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയവും നടന്നിരുന്നു. മുസമ്മില്‍ പ്രണയ വിവാഹം കഴിക്കുന്നതിനാല്‍ യുവാവിന്റെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. വിവാഹിതയാകുന്ന പെണ്‍കുട്ടിക്ക് നിശ്ചയ സമയത്ത് യുവാവിന്റെ വീട്ടുകാര്‍ അറിയാതെ 50,000 രൂപ വിലവരുന്ന സ്വര്‍ണം നല്‍കിയിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ യുവാവിന്റെ വീട്ടുകാര്‍ യുവാവിനെ രക്ഷപ്പെടുത്താന്‍ യാതൊരു ശ്രമവും നടത്തിയിരുന്നില്ല. ജനുവരി 25ന് രാത്രി എട്ടു മണിക്ക് മുസമ്മിലിന്റെ സുഹൃത്തായ ഷാഹുല്‍ ഹമീദ് തനിക്ക് ലഭിക്കാന്‍ ഉണ്ടായിരുന്ന പണം വാങ്ങാനായി കുണ്ടംകുഴിയിലെത്തിയപ്പോഴാണ് തനിക്കു നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് മുസമ്മില്‍ വ്യക്തമാക്കിയത്. ടോയ്‌ലെറ്റില്‍ വെച്ച് രഹസ്യമായി എഴുതിയ ഒരു കത്ത് സുഹൃത്തിന്റെ കൈയ്യില്‍ കൊടുത്തുവിടുകയും ഇത് ജില്ലാ പോലീസ് ചീഫിന് ഏല്‍പിക്കാനായി ആവശ്യപ്പെടുകയും ചെയ്തു. ഷാഹുല്‍ ഹമീദ് ഈ കത്ത് ജില്ലാ പോലീസ് ചീഫിന് ഏല്‍പിച്ചതോടെ എസ് പി നേരിട്ട് ഇടപെട്ട് മുസമ്മിലിനെ 26ന് ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കുണ്ടംകുഴിയിലെ പെട്രോള്‍ പമ്പില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന മുസമ്മിലിനെ പമ്പുടമയുടെ ആളുകള്‍ ആശുപത്രിയിലെത്തി പരാതിയുമായി മുന്നോട്ട് പോയാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും മുസമ്മിലും സുഹൃത്തുക്കളും പറയുന്നു.

WATCH VIDEO

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Crime, Top-Headlines, Crime, Attack, Kundamkuzhi, Youth harassed by Petrol pump owner and son
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia