city-gold-ad-for-blogger

Court Verdict | 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

കാസർകോട്:  (www.kasargodvartha.com) 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ പിപി ദിനേശൻ (40) എന്നയാളെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ്‌ എ  മനോജ് വിവിധ പോക്സോ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കണം.

ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപിച്ചത് നീലേശ്വരം ഇൻസ്പെക്ടറായിരുന്ന വി ഉണ്ണികൃഷണനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.

Court Verdict | 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

Keywords: Kasaragod, news, Kerala, Top-Headlines, Crime, Police, arrest, Molestation, case, court, court-order, Youth gets 21 years jail for immoral assault on minor girl.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia