city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death | റെയിൽ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Scene of the railway track accident in Uduma, Kasargod.
Photo: Arranged

● ഉദുമ പള്ളത്ത് രാവിലെ 10.30 ഓടെയാണ് സംഭവം.
● നീല ജീൻസും കുപ്പായവുമാണ് ധരിച്ചിരുന്നത്.
● ബേക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
● മൃതദേഹം പോസ്റ്റ്മോർടത്തിനായി മാറ്റി.

ഉദുമ: (KasargodVartha) റെയിൽ പാളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ 10.30 ഓടെ ഉദുമ പള്ളത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 40 വയസ് പ്രായം തോന്നുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. നീല ജീൻസും കുപ്പായവും ധരിച്ച നിലയിലായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

മംഗ്ളൂരിലേക്ക് പോവുകയായിരുന്ന പാസൻജർ ട്രെയിനാണ് തട്ടിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. ഇയാൾ റെയിൽ പാളത്തിലൂടെ നടന്നുപോകുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണോ, ട്രെയിനിൽ നിന്ന് വീണതാണോ, അതോ ജീവനൊടുക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. 

ബേക്കൽ എസ്ഐ എംവി രാജൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

മരിച്ചയാളെ തിരിച്ചറിയുന്നതിനായി ഈ വാർത്ത ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുക.

A man, approximately 40 years old, was found dead on the railway tracks in Uduma, Kasargod. It is suspected that he was hit by a passenger train going to Mangalore. The body has not been identified yet, and the police are investigating the incident.

#Uduma #RailwayAccident #Kasargod #TrainAccident #Death #KeralaNews

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia